Follow the News Bengaluru channel on WhatsApp

സോൾ വേഗാസ്, ഡ്രൈവ് പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ജിടി ഫോഴ്സ്

ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ വിപണി അതിവേഗം വളരുന്ന സാഹചര്യത്തിൽ സോൾ വേഗാസ്, ഡ്രൈവ് പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് ജിടി ഫോഴ്സ്. 5,000 യൂണിറ്റ് വരെ ഉല്‍പ്പാദന ശേഷിയുള്ള ഗുഡ്ഗാവിലെ മനേസറില്‍ നിന്നാണ് പ്രവർത്തിക്കുന്ന ജിടി ഫോഴ്സ് സോൾ, വൺ എന്നീ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. ജിടി സോള്‍ വേഗാസ്, ഡ്രൈവ് പ്രോ എന്നിങ്ങനെ രണ്ട് പുതിയ ലോ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ജിടി സോള്‍ വെഗാസിന് 47,370 (ലെഡ്-ആസിഡ്) രൂപയാണ് എക്‌സ്‌-ഷോറൂം വില. അതേസമയം ജിടി ഡ്രൈവ് പ്രോ മോഡലിന് 63,641 (ലിഥിയം-അയണ്‍) രൂപയാണ് എക്‌സ്‌-ഷോറൂം വില. ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ-സ്പീഡ് വിഭാഗത്തില്‍ പെടുന്നതുകൊണ്ട് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാകും സഞ്ചരിക്കുക. ഹ്രസ്വദൂര യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡലുകളാണ് ഇവ രണ്ടും.

ജിടി സോള്‍ വേഗാസ് രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്. ലെഡ്-ആസിഡിന് 7-8 മണിക്കൂറും ലിഥിയം-അയണ്‍ വേരിയന്റിന് 4-5 മണിക്കൂറുമാണ് ചാര്‍ജിംഗ് സമയം. 95 കിലോഗ്രാം (ലെഡ്-ആസിഡ്), 88 കിലോഗ്രാം (ലിഥിയം-അയണ്‍) എന്നിവയാണ് കെര്‍ബ് ഭാരം. രണ്ട് വേരിയന്റുകള്‍ക്കും 150 കിലോഗ്രാം ലോഡിംഗ് ശേഷിയും 760 എംഎം സീറ്റ് ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ലഭിക്കും. ആന്റി തെഫ്റ്റ് അലാറം, റിവേഴ്‌സ് മോഡ്, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, ഇഗ്‌നിഷന്‍ ലോക്ക് സ്റ്റാര്‍ട്ട്, ഹൈഡ്രോളിക് ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷന്‍, പിന്‍ സസ്പെന്‍ഷനില്‍ ഡ്യുവല്‍ ട്യൂബ് ടെക്നോളജി എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഗ്ലോസി റെഡ്, ഗ്രേ, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളില്‍ സോള്‍ വെഗാസ് ലഭ്യമാണ്.

രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും 18 മാസത്തെ മോട്ടോര്‍ വാറന്റി, ഒരു വര്‍ഷത്തെ ലീഡ് ബാറ്ററി വാറന്റി, മൂന്ന് വര്‍ഷത്തെ ലിഥിയം അയണ്‍ ബാറ്ററി വാറന്റി എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.