Follow the News Bengaluru channel on WhatsApp

അവതാരകയെ അപമാനിച്ച കേസ്: ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുന്നു

അഭിമുഖത്തിനിടെ അപമാനിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി അവതാരക പിന്‍വലിക്കുന്നു. തന്റെ പോരാട്ടം ശ്രീനാഥ് ഭാസി എന്ന വ്യക്തിക്കെതിരെ ആയിരുന്നില്ലെന്നും തൊഴിലിടങ്ങളില്‍ അപമാനിക്കപ്പെടുമ്പോഴും പ്രതികരിക്കാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയായിരുന്നെന്നും പരാതിക്കാരി പറയുന്നു. താന്‍ പരാതിപ്പെട്ടതു കൊണ്ട് മാത്രമാണ് ഈ വിഷയത്തില്‍ ഇത്രയേറെ ചര്‍ച്ചകളുണ്ടായതും ശ്രീനാഥ് മാപ്പ് അപേക്ഷിച്ചതും. സംഭവത്തിന് ശേഷമെങ്കിലും ശ്രീനാഥ് ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ തയാറാകാത്ത സാഹചര്യത്തിലാണ് പരാതി കൊടുക്കേണ്ടി വന്നത്. അഭിയൂസ് ഈസ്‌ നോർമൽ എന്ന മനോഭാവം അംഗീകരിക്കാനാകാത്തതു കൊണ്ടാണ് പരാതിയുമായി മുന്നോട്ടു പോയതെന്നും അവതാരക പറഞ്ഞു.

പരാതിയുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കുന്നത്. പരാതി പിന്‍വലിക്കുകയാണെന്ന് കാട്ടി കോടതിയ്ക്ക് നല്‍കാനുള്ള അവതാരകയുടെ ഹര്‍ജി ഒപ്പിട്ടു നല്‍കി. സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയില്‍ നടന്‍ ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്നാണ് പരാതി പിന്‍വലിക്കുന്നതെന്നാണ് വിവരം.
അവതാരക പരാതി പിന്‍വലിച്ചാലും സ്ത്രീത്വത്തെ അപമാനിച്ചെന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

മാത്രമല്ല ശ്രീനാഥ് ലഹരി ഉപയോഗിക്കാറുണ്ടോ എന്നതില്‍ പോലീസ് ശേഖരിച്ച സാമ്പിളിന്റെ പരിശോധനാ ഫലവും വരാനുണ്ട്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രോമഷന്‍ പരിപാടിക്കിടെ ശ്രീനാഥ് അവതാരകയോട് മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവതാരകയോടും ചാനല്‍ അധികൃതരോടും മാപ്പ് പറഞ്ഞെങ്കിലും ശ്രീനാഥ് ഖേദം പ്രകടിപ്പിക്കാന്‍ പോലും തയാറായില്ല. തുടര്‍ന്ന് അവതാരകയുടെ പരാതിയില്‍ കേസെടുത്ത മരട് പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
അവതാരകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താരത്തിന് താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.