Follow the News Bengaluru channel on WhatsApp

ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ; ഫുട്ബോൾ ആരാധകർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കില്ല

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഫുട്ബോൾ മത്സരം കാണാന്‍ ദോഹയിലെത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിർബന്ധമാക്കില്ല. വാക്‌സിന്‍ എടുക്കാത്തവര്‍ക്കും മത്സരം കാണുന്നതിന് തടസമുണ്ടാകില്ല.

നവംബര്‍ 20 മുതലാണ് ഫുട്‌ബോള്‍ ലോകകപ്പ് മത്സരം ആരംഭിക്കുന്നത്. എന്നാൽ ആറ് വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖ ആവശ്യമാണ്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഈ രേഖ തയ്യാറാക്കണം. എന്നാൽ, കോവിഡ് ഭീതി ഉടലെടുത്താല്‍ നിലവിലുള്ള ഇളവില്‍ മാറ്റം വരുത്തും.

ഖത്തറിലെ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്ന ആരാധകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഖത്തറിലെത്തിയ ശേഷം ആര്‍ക്കെങ്കിലും രോഗം ബാധിച്ചുവെന്ന് കണ്ടെത്തിയാല്‍ ഐസൊലേറ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗ വ്യാപനത്തിന് മത്സരം കാരണമായാല്‍ താരങ്ങള്‍, റഫറിമാര്‍, ഓഫീഷ്യല്‍സ് എന്നിവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. അതേസമയം, ഖത്തര്‍ വിസിറ്റ് വിസ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

നവംബര്‍ ഒന്ന് മുതല്‍ വിസിറ്റ് വിസ അനുവദിക്കില്ല. ഡിസംബര്‍ 23ന് ശേഷമേ ഇനി വിസിറ്റ് വിസ അനുവദിക്കൂ. സന്ദര്‍ശകര്‍ക്ക് ഇക്കാലയളവില്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഹയ്യ കാര്‍ഡുണ്ടായിരിക്കണം. ഹയ്യ കാര്‍ഡിന്റെ കാലാവധി അടുത്ത വര്‍ഷം ജനുവരി 23 വരെയാകും.

വിസിറ്റ് വിസ നിര്‍ത്തിവയ്ക്കുമെങ്കിലും ഖത്തര്‍ പൗരന്മാര്‍, ഖത്തരി ഐഡി കാര്‍ഡുള്ള താമസക്കാര്‍, ജിസിസി പൗരന്‍മാര്‍, ജോലി വിസയും പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസയും കൈവശമുള്ളവര്‍, മാനുഷിക സഹായ ആവശ്യാര്‍ഥം ഖത്തറിലെത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് തടസമുണ്ടാകില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.