Follow the News Bengaluru channel on WhatsApp

വൈ-ഫൈ അധിഷ്ഠിത നിരീക്ഷണ ക്യാമറയുമായി എയർടെൽ

നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള വൈ-ഫൈ അധിഷ്ഠിത നിരീക്ഷണ ക്യാമറയുമായി എയർടെൽ. ഇത്തവണ എൻഡ്- ടു- എൻഡ് ഭവന നിരീക്ഷണ സേവനമായ എക്സ് സേഫ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

എക്സ് സേഫിന് പുറമേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയർടെൽ എക്സ് ആപ്പും എയർടെൽ ഇൻസ്റ്റാളേഷനും വിൽപനാനന്തര സേവനങ്ങളും ഇതോടൊപ്പം ലഭിക്കുമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകൾ 360 ഡിഗ്രി കാഴ്ച നൽകുന്നവയാണ്.

അകലെയിരിക്കുന്ന ഉപയോക്താക്കൾക്ക് സാങ്കേതിക വിദ്യയുടെ സഹായത്താൽ തങ്ങളുടെ വീടുകളെ നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ, ക്യാമറയിൽ ടു- വേ കമ്മ്യൂണിക്കേഷൻ ഉൾപ്പെടുത്തിയതിനാൽ, വീട്ടിലിരിക്കുന്നവരോട് സംസാരിക്കാനും സാധിക്കും.

നിലവിൽ, ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങി 40 ഇന്ത്യൻ നഗരങ്ങളിൽ എക്സ് സേഫിന്റെ സേവനങ്ങൾ ലഭ്യമാണ്. സ്റ്റിക്കി ക്യാം 2,499 രൂപയ്ക്കും, 360 ഡിഗ്രി ക്യാം 2,999 രൂപയ്ക്കും, ആക്റ്റീവ് ഡിഫൻസ് ക്യാം 4,499 രൂപയ്ക്കുമാണ് വാങ്ങാൻ സാധിക്കുക. കൂടാതെ, പ്രത്യേക സബ്സ്ക്രിപ്ഷൻ നിരക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.