Follow the News Bengaluru channel on WhatsApp

യാത്രക്കാർക്ക് നേരെ അസഭ്യ വർഷവുമായി കെഎസ്‌ആര്‍ടിസി വനിത കണ്ടക്ടര്‍: യാത്രക്കാരെ ഇറക്കിവിട്ടു

തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍. യാത്രക്കാരെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഷീബയാണ് അസഭ്യം പറഞ്ഞതെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസില്‍ നിന്ന് ഇറങ്ങണമെന്നും യാത്രക്കാരോട് കണ്ടക്ടര്‍ ആക്രോശിക്കുകയായിരുന്നു. ചിറയിന്‍കീഴില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയിരുന്ന യാത്രക്കാര്‍ക്കു നേരെയായിരുന്നു അസഭ്യവര്‍ഷം.

തനിക്ക് ഭക്ഷണം കഴിക്കണമെന്നും ബസില്‍ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ”ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ഇറങ്ങിപ്പോടി” എന്ന് ആക്രോശിച്ചുകൊണ്ടാണ് വനിതാ കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കിവിട്ടത്. അപ്പോള്‍ കുറച്ചുപേര്‍ നമുക്ക് ഇറങ്ങി നില്‍ക്കാമെന്ന് പറയുമ്പോൾ, ഇറങ്ങുന്ന പരിപാടിയില്ലെന്ന് മറ്റു ചിലര്‍. ഞങ്ങള്‍ക്ക് വേറെ ജോലിയില്ലേ.. ബസില്‍ നിന്ന് ഇറങ്ങിക്കൊടുക്കണതെന്നും മറുപടി.

പ്രകോപിതയായ കണ്ടക്ടര്‍.. എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല കേട്ടോടീ.. ഞാന്‍ മാന്യമായിട്ട് ജോലി ചെയ്യുകാ… നിന്നെയൊന്നും പോലെ തൊഴിലുറപ്പിന് പോയിട്ട് ഉറങ്ങുകയല്ല.. കണ്ടവന്മാരുടെ കൂടെ..ഇറങ്ങി പോടീ…അവിടൂന്ന്. ‘എനിക്ക് വീട്ടിലിരുന്ന് ജീവിക്കാനുള്ള നിവൃത്തിയുണ്ട്. ഇത് എനിക്ക് ഭക്ഷണം കഴിക്കാനുള്ള ഇടമാണെന്നും’- കണ്ടക്ടര്‍ യാത്രക്കാരോട് പറയുന്നു.

അതിനിടെ വായില്‍ തോന്നിയ തെറിയും ഈ വനിതാ കണ്ടക്ടര്‍ യാത്രക്കാരെ വിളിക്കുന്നത് കേള്‍ക്കാം. കൈക്കുഞ്ഞുമായി എത്തിയവരെയും വയോധികരെയും ഉള്‍പ്പെടെ ഇറക്കിവിട്ടു. ഇതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്. കാട്ടാക്കടയില്‍ കണ്‍സഷന്‍ വാങ്ങാനെത്തിയ അച്ഛനെയും മകളെയും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.