Follow the News Bengaluru channel on WhatsApp

രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് തുടക്കം: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങള്‍ നിലവില്‍ വന്നു. അഞ്ചാംതലമുറ ടെലികോം സ്‌പെക്‌ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ആദ്യ ഘട്ട സേവനം 13 നഗരങ്ങളില്‍. സേവനം തെരെഞ്ഞെടുത്ത പ്രധാന നഗരങ്ങളിലാണ്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തിടെ, 5G സ്പെക്‌ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെര്‍ട്സ് എയര്‍വേവ് ടെലികോം കമ്ബനികള്‍ക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.

രാജ്യത്ത് 5 ജി സേവനം ലഭ്യമാക്കുന്ന റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡോഫോണ്‍-ഐഡിയ കമ്പനി മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു. ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. ദീപാവലിയോടെ ചെന്നൈ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളില്‍ സേവനം ലഭ്യമാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു കഴിഞ്ഞു. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും. ദീപാവലിയോടെ മെട്രോകളില്‍ 5G സേവനങ്ങള്‍ ലഭ്യമാക്കും. തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവര്‍ അവരുടെ സിമ്മുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയര്‍ടെല്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ആദ്യം തന്നെ ലേലത്തില്‍ സ്വന്തമാക്കിയ 5ജി സ്‌പെക്‌ട്രത്തിന് വേണ്ടി അഡ്വാന്‍സായി തുകയടച്ച്‌ എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു. നല്‍കേണ്ട ആകെ തുകയില്‍ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ ടെലികോം വകുപ്പിന് നല്‍കിയിരിക്കുന്നത്.

എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ 5ജി അടുത്തവര്‍ഷം ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അനുകൂല അന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ മാറ്റം വേണം. സേവനങ്ങള്‍ മത്സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. ഭൂരിഭാഗവും തദ്ദേശീയസാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.