Follow the News Bengaluru channel on WhatsApp

കാമുകിയുമായി ഭര്‍ത്താവിനെ ഒന്നിപ്പിച്ച ഭാര്യയുടെ സംഭവം: ഒടുവിൽ ഭാര്യമാരെ സഹിക്കാൻ വയ്യാതെ ഭർത്താവ് നാടുവിട്ടു

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭര്‍ത്താവിനെ തേടിയെത്തിയ കാമുകിയുമായി ഭര്‍ത്താവിനെ ഒന്നിപ്പിച്ച ഭാര്യയുടെ സംഭവം വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണ്‍ ആണ് ഭര്‍ത്താവ് ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. ഇരുവരും ടിക്ടോക് താരങ്ങളാണ്. വിശാഖപട്ടണത്ത് നിന്ന് കല്യാണിന്റെ മുന്‍കാമുകി നിത്യശ്രീ എത്തിയതോടെ വിമല തന്റെ ഭര്‍ത്താവുമായി യുവതിയുടെ വിവാഹം നടത്തി കൊടുക്കുകയും മൂന്ന് പേരും ഒരുമിച്ച്‌ ഒരുവീട്ടില്‍ താമസം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞതോടെ യുവാവ് നാടുവിട്ടു.

കഴിഞ്ഞ ആഴ്ചയാണ് വിമലയുടെ അടുത്ത് നിത്യശ്രീ കല്യാണിനെ മറക്കാന്‍ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി എത്തിയത്. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാണോ മറക്കാനോ തനിക്ക് സാധിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. കാമുകിയെകൊണ്ട് തന്റെ ഭര്‍ത്താവിനെ വിവാഹം കഴിപ്പിക്കാന്‍ വിമല തീരുമാനിച്ചു. ബന്ധുക്കളുടെ എല്ലാം എതിര്‍പ്പിനെ അവഗണിച്ച്‌ വിമല തന്നെ അതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു.

മുന്‍കയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും വിമല തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച്‌ ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. വിമലയുടെ നേതൃത്വത്തില്‍ ഡക്കിളിയിലെ ക്ഷേത്രത്തില്‍വച്ച്‌ കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹവും നടന്നു. വൈറല്‍ താരമായ കല്യാണ്‍ നിത്യശ്രീയുമായുള്ള വിവാഹത്തിന് ശേഷം രണ്ട് ഭാര്യമാരുടെയും ശല്യം സഹിക്കാനാകാതെ നാടുവിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.