Follow the News Bengaluru channel on WhatsApp

വനത്തിൽ അതിക്രമിച്ച് കയറി; രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്കെതിരെ പരാതി

ബെംഗളൂരു: വനനിയമം ലംഘിച്ചതിന് രാഹുൽ ഗാന്ധി, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കൾക്കെതിരെ കർണാടക ബിജെപി വനം വകുപ്പിൽ പരാതി നൽകി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, കെ. കെ. ജോർജ്, എം ബി പാട്ടീൽ എന്നിവർക്കെതിരെയാണ് സംസ്ഥാന ബിജെപി പരാതി നൽകിയത്.

വന സംരക്ഷണ നിയമം ലംഘിച്ച് ബന്ദിപ്പൂർ വനത്തിലേക്കും, ടൈഗർ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച് കയറിയെന്നാണ് പരാതി. ബന്ദിപ്പൂർ വനമേഖലയിലും മറ്റും വാഹനങ്ങളിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് കർണാടകയിൽ എത്തിയത്.

ബന്ദിപ്പൂർ വനത്തിലൂടെ കർണാടകയിൽ പ്രവേശിച്ച രാഹുൽ ഗാന്ധിയെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. വനനിയമത്തിന്റെ ലംഘനമായാണ് ഇതിനെ നോക്കിക്കാണുന്നതെന്ന് ബിജെപി നൽകിയ പരാതിയിൽ പറഞ്ഞു.

കർണാടകയിലെ ഗുണ്ട്ൽപേട്ട് മേഖലയിലെ ബിജെപി നേതാക്കളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.