Follow the News Bengaluru channel on WhatsApp

കാത്തിരിപ്പിനു വിരാമം; ജാവ 42 ബോബർ വിപണിയിലെത്തി

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജാവ 42 ബോബർ വിപണിയിൽ. ജാവ, ജാവ 42 എന്നീ 2 മോട്ടോർസൈക്കിളുകളാണ് ക്ലാസിക് ലെജൻഡ്‌സ് വീണ്ടും അവതരിപ്പിച്ചത്. കമ്പനി ‘ഫാക്ടറി കസ്റ്റം’ ബോബർ മോട്ടോർസൈക്കിളായ ജാവ പെരാക്ക് 2019ൽ പുറത്തിറക്കിയിരുന്നു. ഇതിന് വാങ്ങുന്നവരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്.

ഇതോടെയാണ് കമ്പനി പുതിയ ജാവ 42 ബോബർ പുറത്തിറക്കിയത്. ഇത് പ്രധാനമായും ഫാക്ടറി കസ്റ്റം ട്രീറ്റ്‌മെന്റോടുകൂടിയ ജാവ 42 ആണ്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് (ഡ്യുവല്‍ ടോണ്‍) എന്നിങ്ങനെ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ പുതിയ ജാവ 42 ബോബര്‍ ലഭ്യമാകും എന്ന് കമ്പനി അറിയിച്ചു. മിസ്റ്റിക് കോപ്പറിന് 2,06,500 രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റിന് 2,07,500 രൂപയും ജാസ്പര്‍ റെഡിന് 2,09,187 രൂപയുമാണ് ദില്ലി എക്സ് ഷോറൂം വില.

അടുത്ത ആഴ്ച ആദ്യം മുതല്‍ ജാവ യെസ്ഡി ഡീലര്‍ഷിപ്പുകളിലുടനീളം ഇത് ടെസ്റ്റ് റൈഡുകള്‍ക്കും ഡെലിവറികള്‍ക്കും ലഭ്യമാകും. ഫാക്‌ടറി കസ്റ്റം അനുഭവം മികച്ചതാക്കുന്നതിനായി എർഗണോമിക്, ടെക് മെച്ചപ്പെടുത്തലുകളോടെയാണ് പുതിയ ജാവ 42 ബോബർ എത്തുന്നത്.

മിനിമലിസ്റ്റ് ബോഡി വർക്ക്, കുറഞ്ഞ സിംഗിൾ സീറ്റ്, തടിച്ച ടയറുകൾ എന്നിവയും മറ്റു സവിശേഷതകളാണ്. പുതിയ ജാവ 42 ബോബറിലൂടെ സ്റ്റൈലിഷും വ്യതിരിക്തവുമായ കസ്റ്റം മോട്ടോര്‍ സൈക്കിള്‍ ആഗ്രഹിക്കുന്ന റൈഡര്‍മാരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ക്ലാസിക് ലെജന്‍ഡ്സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.