Follow the News Bengaluru channel on WhatsApp

കരഞ്ഞ് തളര്‍ന്നു വീണ വിനോദിനി, ആശ്വസിപ്പിച്ച് പിണറായി വിജയൻ: ടൗണ്‍ ഹാളിൽ വൈകാരിക രംഗങ്ങൾ

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ രാവിലെ മുതല്‍ തലശേരി ടൗണ്‍ ഹാളിലേക്ക് പാര്‍ട്ടിഭേദമന്യെ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ മ‍ൃതദേഹം കണ്ണൂരിലെത്തുമെന്നാണ് അറിയിച്ചതെങ്കിലും വൈകി. ഒരുമണിയോടെ മൃതദേഹം കണ്ണൂരിലെത്തിയത്. മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി ഭാര്യ വിനോദിനി തളര്‍ന്നു വീഴുകയായിരുന്നു. ടൗണ്‍ ഹാളിലേക്ക് കൊണ്ടു വന്ന വിനോദിനിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തെങ്കിലും കോടിയേരിയുടെ മൃതദേഹത്തിന് അടുത്തേക്ക് എത്തിയതോടെ അവര്‍ വിങ്ങിപ്പൊട്ടി തളര്‍ന്നു വീണു.

തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ഭാര്യ കമലയും പികെ ശ്രീമതി ടീച്ചറും മകന്‍ ബിനീഷ് കോടിയേരിയും ചേര്‍ന്ന് വിനോദിനിയെ താങ്ങിയെടുത്ത് മാറ്റി. അല്‍പസമയത്തിന് ശേഷം വിനോദിനിയും ബിനീഷിന്റെ ഭാര്യ റെനീറ്റ അടക്കമുള്ള ബന്ധുക്കള്‍ കോടിയേരി ഈങ്ങയില്‍ പീടികയിലെ വീട്ടിലേക്ക് പോയി. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും മറ്റ് നേതാക്കളും ചേര്‍ന്ന് സഖാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. പിന്നീട് 30 കിലോ മീറ്റര്‍ നീണ്ടു നിന്ന വിലാപയാത്ര.

വിമാനത്താവളം മുതല്‍ തലശേരി വരെ പാതയോരങ്ങള്‍ പാര്‍ട്ടി അനുഭാവികളേയും സാധാരണക്കാരേയും കൊണ്ട് നിറഞ്ഞു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചും, കണ്ണീരണിഞ്ഞുമായിരുന്നു കണ്ണൂരിലെ ജനം കോടിയേരിയുടെ മൃതദേഹം ഏറ്റവാങ്ങിയത്. കേരള പോലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനായി മൃതദേഹം ഹാളിലേക്ക്. കോടിയേരിയെ കാണാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരുന്നു. ഒപ്പം മന്ത്രിമാരും പ്രമുഖ നേതാക്കളും. പിണറായി വിജയനും നേതാക്കളും ചേര്‍ന്ന് കോടിയേരിയെ ചെങ്കൊടി പുതപ്പിച്ചു.

പിന്നാലെ പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി കോടിയേരിക്ക് അഭിവാദ്യം നേര്‍ന്നു. രാത്രി എട്ട് വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകുമെന്നാണ് വിവരം. ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പൊതുദര്‍ശനം അര്‍ധരാത്ര വരെ നീണ്ടെക്കുമെന്നാണ് വിവരം. നാളെ രാവിലെ 11 മുതല്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കോടിയേരിയുടെ അന്ത്യം സംഭവിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ തന്നെ അപ്പോളൊ ആശുപത്രിയിലെത്തിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.