Follow the News Bengaluru channel on WhatsApp

തിയറ്ററുകളില്‍ വിജയക്കൊടി പാറിച്ച്‌ പൊന്നിയിന്‍ സെല്‍വന്‍: രണ്ടുദിവസം കൊണ്ട് നേടിയത് 150 കോടി

മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തീയേറ്ററുകളില്‍ തരംഗമാവുകയാണ്. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ആരംഭിച്ച്‌ രണ്ട് ദിവസം പിന്നിടുമ്പോൾ 150 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ലോകമെമ്പാടും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് ദിനത്തില്‍ തന്നെ ചിത്രം മൂന്ന് കോടി നേടിയിരുന്നു.

രണ്ടാം ദിനത്തില്‍ 24.5 കോടി രൂപയായിരന്നു ചിത്രം സ്വന്തമാക്കിയത്. രണ്ട് ദിവസം പിന്നിടുമ്പോൾ തമിഴ്‌നാട്ടില്‍ നിന്നു മാത്രം 50 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്നായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ച പ്രതികരണം. കേരളത്തില്‍ 250 ഓളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ശ്രീ ഗോകുലം മൂവീസിനാണ് ചിത്രത്തിന്റെ വിതരണാവകാശം. നിലവില്‍ പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഒമ്പത് മാസത്തിനുള്ളില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് വിവരം. വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്‍റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങള്‍ ചിത്രങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം 125 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.