Follow the News Bengaluru channel on WhatsApp

പഴം ഇറക്കുമതിയുടെ മറവിൽ കോടികളുടെ ലഹരിക്കടത്ത്; മലയാളി അറസ്റ്റിൽ

മുംബൈ: ദക്ഷിണാഫ്രിക്കയിൽനിന്ന് കോടികളുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ മലയാളി അറസ്റ്റിലായി. മുംബൈ വാസിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടറും എറണാകുളം കാലടി സ്വദേശിയുമായ വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ മലയാളിക്കായി തെരച്ചൽ നടക്കുകയാണ്. പിടിയിലായ വിജിനെ ഡി ആർ ഐ അധികൃതർ ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ വാസിയില്‍ നടന്ന റെയ്ഡില്‍ വെള്ളിയാഴ്ച 1470 കോടി രൂപയുടെ മയക്ക് മരുന്നുമായി ഒരു ട്രക്ക് പിടികൂടിയിരുന്നു. 198 കിലോ മെത്തും ഒൻപത് കിലോ കൊക്കെയ്നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്ന വ്യാജേനയാണ് ട്രക്കിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. ഇവയെല്ലാം ഇന്ത്യയില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. വിജിൻ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരിമരുന്നുകൾ എത്തിയത്. തുടർന്ന് ഇയാളെ ഡി ആർ ഐ കസ്റ്റഡിയിൽ എടുക്കുകയായിരന്നു.

ഇയാളുടെ കൂട്ടുാളിയായ മോർ ഫ്രഷ് എക്സ്പോർട്ട് ഉടമ മൻസൂർ തച്ചാംപറമ്പിലിനെ കണ്ടെത്താനായി ഡി ആർ ഐ സംഘം തിരച്ചിൽ നടത്തുകയാണ്. ലഹരിക്കടത്തിൽ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മൻസൂറിനുമാണ് വീതം വെച്ചിരുന്നതെന്ന് ഡി ആർ ഐ അധികൃതർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ എറണാകുളം കാലടിയിലെ ഇയാളുടെ സ്ഥാപനത്തിൽ റവന്യൂ ഇന്റലിജൻസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴം ഇറക്കുമതി സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തിന്റെ ഇറക്കുമതി ഇടപാടുകൾ പരിശോധിച്ച് വരികയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇവർ ഇറക്കുമതി നടത്തിയിരുന്നത്. ഇതിന്റെ മറവിൽ ലഹരിക്കടത്ത് നടന്നോ എന്നാണ് പരിശോധിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.