Follow the News Bengaluru channel on WhatsApp

കെഎസ്ആർ റെയിൽവേ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ക്രാന്തിവീര സംഗോളി രായണ്ണ റെയിൽവേ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതായി ദക്ഷിണ പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് കൂടാതെ കന്റോൺമെന്റ്, യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

ബൈയ്യപ്പനഹള്ളിക്ക് സമീപമുള്ള സർ എം. വിശ്വേശ്വരയ്യ റെയിൽവേ ടെർമിനൽ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, യശ്വന്ത്പുർ റെയിൽവേ സ്റ്റേഷൻ സമാനമോ വ്യത്യസ്തമോ ആയ മാതൃകയിലാണ് പുനരുജ്ജീവിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ബെംഗളൂരുവിലും ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. രാജ്യത്തുടനീളം 199 സ്റ്റേഷനുകൾ പുനരുജ്ജീവിപ്പിക്കുന്നുണ്ട്.

റെയിൽവേ സ്റ്റേഷൻ പുനർവികസനം പൂർത്തിയാകുന്നതോടെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം പോലെയാകുമെന്നാണ് റെയിൽവേയുടെ വിശദീകരണം. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റെ നവീകരണം 2023 ഡിസംബറോടെ പൂർത്തിയാകും. 442 കോടി രൂപയാണ് ചെലവ്.

ഓരോ സ്റ്റേഷനും വിശാലമായ പ്ലാറ്റ്ഫോം ഉണ്ടായിരിക്കും. ചില്ലറ വിൽപ്പന കടകൾ, കഫറ്റീരിയകൾ, വിനോദ സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം എന്നിവയും ഉണ്ടായിരിക്കും. ഫുഡ് കോർട്ട്, വെയിറ്റിംഗ് ലോഞ്ച്, കുട്ടികൾക്കുള്ള കളിസ്ഥലം, പ്രാദേശിക ഉൽപ്പന്നങ്ങൾക്കുള്ള ഇടം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. നഗരത്തിന്റെ ഇരുവശത്തുനിന്നും സ്റ്റേഷൻ ബന്ധിപ്പിക്കും. പാർക്കിംഗ് സൗകര്യം, മെട്രോ, ബസ് തുടങ്ങിയ ഗതാഗത കണക്റ്റിവിറ്റി സൗകര്യമുള്ള വിധത്തിൽ രൂപകൽപ്പന ചെയ്യും.

സൗരോർജ്ജം, ഗ്രീൻ ബിൽഡിംഗ് സോഫ്‌റ്റ്‌വെയർ, ജലസംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകും. വികലാംഗ സൗഹൃദ സൗകര്യം ഒരുക്കുന്നതിനും യാത്രക്കാരുടെ വരവിനും പുറപ്പെടലുകൾക്കുമായി പ്രത്യേക പാതകൾ നിർമ്മിക്കുന്നതിനും യാത്രക്കാരുടെ നടപ്പാതകൾ സമ്പൂർണമായി സ്ഥാപിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുമെന്നും സിസിടിവി സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.