Follow the News Bengaluru channel on WhatsApp

അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെയുള്ളവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്. കാലിഫോര്‍ണിയയിലെ ഒരു തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമേരിക്കന്‍ സമയം ബുധനാഴ്ച വൈകിട്ടാണ് ഇന്ത്യാ റോഡ്-ഹട്ചിസന്‍ റോഡിലെ തോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

എട്ട് മാസം പ്രായമുള്ള അരൂദ്ധി ധേരി, അമ്മ ജസ്ലീന്‍ കൗര്‍ (27), പിതാവ് ജസ്ദീപ് സിംഗ് (36), ഇവരുടെ ബന്ധു അനന്‍ദീപ് സിംഗ് (39) എന്നിവരാണ് മരിച്ചതെന്ന് മെര്‍സെഡ് കൗണ്ടി പോലീസ് അറിയിച്ചു.
വടക്കന്‍ കാലിഫോര്‍ണിയയിലെ മെഴ്‌സഡ് കൗണ്ടിയില്‍ ട്രക്കിങ് കമ്പനിയിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തോട്ടത്തിലെ ജോലിക്കാരനാണ് ആദ്യം മൃതദേഹം കണ്ടെതെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ജസ്ദീപിനേയും അമന്‍ദീപിനേയും പിന്നാലെ അമ്മയേയും മകളെയും കൈകള്‍ കെട്ടിയ നിലയില്‍ കമ്പനിയുടെ കെട്ടിടത്തില്‍ നിന്ന് പുറത്ത് കൊണ്ടുവന്ന ശേഷം ട്രക്കില്‍ കയറ്റികൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുടുംബത്തെ കാണാതായതിന് പിന്നാലെ തട്ടിക്കൊണ്ടുപോയി എന്ന് കരുതുന്ന ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ജീസസ് മാനുവല്‍ സല്‍ഗാഡോ (48) ആണ് പിടിയിലായത്. ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു. മരിച്ച ജസ്ദീപിന്റെ മാതാപിതാക്കള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.