Follow the News Bengaluru channel on WhatsApp

ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച്ച: കന്നുകാലികളുമായി കൂട്ടിയിടിച്ച് വന്ദേ ഭാരത് എക്സ്പ്രസ് തകര്‍ന്നു

മുംബൈ: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടുന്ന വേളയില്‍ മുംബൈ സെന്‍ട്രലില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് കന്നുകാലികളുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ട്രാക്കില്‍ കയറി നിന്ന കന്നുകാലികളുമായി ട്രെയിന്‍ കൂട്ടിയിടിക്കുകയായിരുന്നു. ബത്വ, മണിനഗര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. അപകടത്തില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ എഞ്ചിന് മുന്‍ഭാഗത്ത് ചെറിയ കേടുപാട് സംഭവിച്ചു. പിന്നീട് ഇത് റെയില്‍വേ ഉദ്യോഗസ്ഥരെത്തി ശരിയാക്കി.

നാല് പോത്തുകള്‍ അപകടത്തില്‍ ചത്തതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. അപകടം സംഭവിച്ചതിനെ തുടര്‍ന്ന് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. അപകടത്തിന് പിന്നാലെ കന്നുകാലികളെ റെയില്‍വേ പാളത്തിന് സമീപം അശ്രദ്ധമായി അഴിച്ചുവിടരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. ഗാന്ധിനഗര്‍ ക്യാപിറ്റലില്‍ നിന്നും മുംബൈ സെന്‍ട്രലിലേക്ക് വന്ദേഭാരത് എക്‌സ്പ്രസിന്റെ നവീകരിച്ച ട്രെയിന്‍ സെപ്തംബര്‍ 30നാണ് പ്രധാനമന്ത്രി മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന ട്രെയിനാണ് വന്ദേഭാരത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ അത്യാധുനിക ട്രെയിന്‍ പ്രധാനമന്ത്രി മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’പദ്ധതിക്ക് വേഗം നല്‍കുന്ന പദ്ധതിയാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണിത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Gopinathan says

    ഇപ്പോ മനസ്സിലായോ സിൽവർ ലൈൻ എന്തിനാണ് ഫെൻസിങ് ഒക്കെ ഉള്ള ഒരു സമ്പൂർണ റെയിൽവേ ലൈൻ ആക്കി ചെയ്യുന്നതിന്റെ ഉദ്ദേശ്യം?

Leave A Reply

Your email address will not be published.