Follow the News Bengaluru channel on WhatsApp

വാതുവെപ്പ് പരസ്യങ്ങൾ; ചാനലുകൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാതുവെപ്പ് പരസ്യങ്ങൾ നൽകുന്നതിനെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. വാർത്താ വെബ്‌സൈറ്റുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്വകാര്യ സാറ്റലൈറ്റ് ചാനലുകൾ എന്നിവ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ നൽകരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. നിർദേശം ലംഘിച്ച് ഇത്തരം പരസ്യങ്ങൾ നൽകിയാൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം ടിവി ചാനലുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും മുന്നറിയിപ്പ് നൽകി. ഏതാനും ഒടിടി പ്ലാറ്റ്‌ഫോമുകളും ഡിജിറ്റല്‍ മാധ്യമങ്ങളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാതുവെപ്പും ചൂതാട്ടവും നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കളിൽ പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കാര്യമായ സാമൂഹിക-സാമ്പത്തിക അപകടസാധ്യതകൾ സൃഷ്ടിക്കുന്നതിനാലുമാണ് ഈ നിർദ്ദേശം നൽകിയതെന്നും മന്ത്രാലയം അറിയിച്ചു. വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളും അവയുമായി ബന്ധപ്പെട്ട വാർത്താ വെബ്‌സൈറ്റുകളും

ഇന്ത്യൻ നിയമം അനുസരിച്ച് നിയമപരമായി പ്രവർത്തിക്കുന്നതോ രജിസ്റ്റർ ചെയ്തിട്ടുള്ളതോ അല്ല. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പരസ്യത്തിലൂടെയും വാർത്തകളിലൂടെ വാതുവെപ്പും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രൊഫഷണൽ സ്‌പോർട്‌സ് ബ്ലോഗുകളായും സ്‌പോർട്‌സ് ന്യൂസ് വെബ്‌സൈറ്റുകളായും പരസ്യം ചെയ്യുന്നതായും ഉപഭോക്തൃകാര്യ വകുപ്പും അറിയിച്ചിട്ടുണ്ട്.

അതേസമയം ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് തമിഴ്‌നാട് മന്ത്രിസഭ ഇതിനു തത്വത്തിൽ അംഗീകാരം നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ പണം നഷ്ടമായവരുടെ ആത്മഹത്യ പതിവായതോടെ ഓണ്‍ലൈന്‍ ചൂതാട്ടം നിയമവിരുദ്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഓര്‍ഡിനന്‍സ് അനുമതിയക്കായി ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറും. ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ടങ്ങള്‍ക്കെതിരെ പുതിയ നിയമം കൊണ്ടുവരാനായി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ അധ്യക്ഷതയില്ലാണ് ചട്ടക്കൂട് തയ്യാറാക്കിയത്. ജൂണ്‍ 27നു സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കരട് ഓര്‍ഡിനന്‍സ് കേന്ദ്രം തയാറാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.