Follow the News Bengaluru channel on WhatsApp

വടക്കഞ്ചേരി ബസ് അപകടം; ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് വിദ്യാർഥികൾ

പാലക്കാട്‌: വടക്കഞ്ചേരി ദേശീയപാതയിലുണ്ടായ വാഹനാപകടം ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് ദൃക്‌സാക്ഷികളും വിദ്യാർഥികളും ചൂണ്ടിക്കാട്ടി. എറണാകുളം വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികളെ വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും കെസ്ആർടിസി ബസിലെ മൂന്ന് യാത്രക്കാരുടെയും ജീവനാണ് അപകടത്തിൽ നഷ്ടമായത്. നാല് പേരുടെ നില ഗുരുതരമായി തുടരുന്നുണ്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്. യാത്ര തുടങ്ങിയപ്പോൾ മുതൽ ബസ് അമിത വേഗതയിൽ ആയിരുന്നു എന്നാണ് അപകടത്തെ അതിജീവിച്ച വിദ്യാർഥികൾ പറഞ്ഞത്. അമിതവേഗമല്ലേ എന്ന് വിദ്യാർഥികൾ ബസ് ജീവനക്കാരോട് ചോദിച്ചിരുന്നു. എന്നാൽ, പരിചയ സമ്പന്നനായ ഡ്രൈവറാണെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് അവർ പറന്നു.

ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് അപകടത്തിൽ പെട്ട കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സുമേഷും വ്യക്തമാക്കി. ഓവർടേക്ക് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പെട്ടശേഷം ബസ് നിർത്താൻ വളരെ പണിപ്പെടേണ്ടി വന്നുവെന്നും കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.