Follow the News Bengaluru channel on WhatsApp

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനുവിന്

സ്‌റ്റോക്‌ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനുവിന്. സ്വീഡിഷ് അക്കാഡമിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. എഴുത്തിന്റെ വിമോചന ശക്തിയിൽ ആനി വിശ്വസിച്ചിരുന്നതായും അവരുടെ കൃതി താരതമ്യത്തിന് അതീതമാണെന്നും ലളിതമായ ഭാഷയിൽ എഴുതിയ ശുദ്ധമായ സാഹിത്യമാണ് അതെന്നും നൊബേൽ പുരസ്കാര കമ്മിറ്റി വിലയിരുത്തി.

1940-ൽ ജനിച്ച് നോർമണ്ടിയിലെ യെവെറ്റ് എന്ന ചെറുപട്ടണത്തിലാണ് ആനി വളർന്നത്. 1974ൽ പ്രസിദ്ധീകരിച്ച ക്ലീൻഡ് ഔ‌ട്ട് ആണ് ആദ്യകൃതി. എ മാൻസ് പ്ലേസ്, എ വിമൻസ് സ്റ്റോറി, ഷെയിം, ഹാപ്പനിംഗ്, പൊസഷൻ, ദി ഇയേഴ്‌സ്, എ ഗേൾസ് സ്റ്റോറി തുടങ്ങിയ കൃതികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. നിരവധി കൃതികൾ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള പഠനങ്ങള്‍ക്കുശേഷം സ്‌കൂള്‍ അധ്യാപികയായി കരിയര്‍ ആരംഭിച്ച എര്‍ന്യൂ ആധുനിക സാഹിത്യത്തില്‍ ഉന്നതബിരുദം നേടി. ലോകസാഹിത്യത്തിലെ ഡയറിസ്റ്റ് എന്ന നിലയിലും എര്‍ന്യു പ്രശസ്തയാണ്. എര്‍ന്യുവിനെത്തേടി നൊബേല്‍ സമ്മാനമെത്തി എന്നത് ഡയറിയെഴുത്ത് സാഹിത്യത്തിന് കൂടി അഭിമാനം നല്‍കുന്നതാണ്.

ടാൻസാനിയൻ വംശജനായ അബ്ദുൾ റസാക്കിനാണ് കഴിഞ്ഞ തവണ നോബൽ പുരസ്കാരം ലഭിച്ചത്. 2020ൽ അമേരിക്കൻ കവി ലൂയിസ് ഗ്ലക്കായിരുന്നു പുരസ്കാരത്തിന് അർഹനായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.