Follow the News Bengaluru channel on WhatsApp

100 രൂപ കടം വാങ്ങി, തുണികളെല്ലാം ബാഗിലാക്കി, ഫോണ്‍ ഉപേക്ഷിച്ചു: ദുരൂഹസാഹചര്യത്തില്‍ 19 കാരിയെ കാണാതായി

തിരുവനന്തപുരം; വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. പോത്തന്‍കോട് സ്വദേശിനിയായ സുആദ(19)യെയാണ് കാണാതായത്. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ പോത്തന്‍കോട് പോലീസിനും റൂറല്‍ എസ്പിയ്‌ക്കും പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. ആദ്യദിവസം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോത്തന്‍കോട് പോലീസിനും റൂറല്‍ എസ്പിക്കും പരാതി നല്‍കി. ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് സുആദ. വീട്ടില്‍ നിന്ന് ട്യൂഷനെടുക്കാനായി സ്ഥാപനത്തിലേക്ക് പോയതാണ്. പിന്നീട് തിരിച്ചുവന്നില്ല. കന്യാകുളങ്ങളരയിലെ ഒരു കടയില്‍നിന്ന് സുആദ 100 രൂപ കടം വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് കന്യാകുളങ്ങളരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി പോയതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയ്‌ക്ക് എന്ത് സംഭവിച്ചുവെന്നത് ദുരൂഹതയായി തുടരുകയാണ്. വീട്ടില്‍ നിന്ന് വസ്ത്രങ്ങളടങ്ങിയ ബാഗ് പെണ്‍കുട്ടി എടുത്തിരുന്നു. എന്നാല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് പോയത്. പോലീസ് ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.