Follow the News Bengaluru channel on WhatsApp

വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ആകാശ എയര്‍

ന്യൂഡല്‍ഹി: വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിമാന കമ്പനിയായ ആകാശ എയര്‍. നവംബര്‍ 1 മുതല്‍ യാത്രക്കാര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള അവസരമൊരുക്കായാണ് ആകാശ എയര്‍. വളര്‍ത്തുമൃഗങ്ങളുടെ ഭാരം 7 കിലോഗ്രാമില്‍ കവിയരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. ഭാരം 7 കിലോഗ്രാമില്‍ കൂടുതലാണെങ്കില്‍ കാര്‍ഗോ വിഭാഗത്തില്‍ യാത്ര ചെയ്യേണ്ടിവരുമെന്നും എയര്‍ലൈന്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളുമൊത്തുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് ആകാശ എയര്‍ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് എക്സ്പീരിയന്‍സ് ഓഫീസര്‍ ബെല്‍സണ്‍ കുട്ടീന്യോ പറഞ്ഞു.

വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനത്തോടെ, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്ന രണ്ടാമത്തെ വാണിജ്യ ഇന്ത്യന്‍ കാരിയറായി ആകാശ എയര്‍ മാറി. നേരത്തെ, വളര്‍ത്തുമൃഗങ്ങളെ കൂടെ യാത്ര ചെയ്യാന്‍ അനുവദിച്ച ഏക വാണിജ്യ വിമാനക്കമ്പനി എയര്‍ ഇന്ത്യ ആയിരുന്നു. കോവിഡ് -19 മഹാമാരിക്ക് ശേഷമാണ് എയര്‍ ഇന്ത്യ വളര്‍ത്തുമൃഗങ്ങളെ അനുവദിച്ചത്. ഈ വര്‍ഷം ഓഗസ്റ്റിലാണ് ആകാശ് എയര്‍ ലൈന്‍ ആരംഭിച്ചത്.

മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ വിമാനം പറന്നുയര്‍ന്നത്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ചെന്നൈ, ഡല്‍ഹി, അഗര്‍ത്തല, ഗുവാഹത്തി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങളെ ബന്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. അന്തരിച്ച സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയും വ്യോമയാന വ്യവസായത്തിലെ പ്രമുഖനുമായ വിനയ് ദുബെയും ചേര്‍ന്നാണ് 2021 ഡിസംബറില്‍ ആകാശ എയര്‍ സ്ഥാപിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.