പോലീസുകാരന്റെ തോക്ക് മോഷ്ടിച്ചു: യുവതിയടക്കം മൂന്ന് പേര് പിടിയില്‍
ആലപ്പുഴ: പോലീസുകാരന്റെ തോക്ക് മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദു കൃഷ്ണന്, പുന്നപ്ര സ്വദേശി സിന്ധു, വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്. ബസ് യാത്രയ്ക്കിടെയാണ് പ്രതികള്‍ പോലീസുകാരന്റെ തോക്ക് അടിച്ചുമാറ്റിയത്. ജില്ലാ കോടതിയില്‍ നിന്ന് ആലപ്പുഴ സബ്ജയിലിലേക്ക് പോകുകയായിരുന്നു പോലീസുകാരന്. ഇദ്ദേഹത്തിന്റെ സീറ്റിന് പിറകിലിരുന്ന ആന്റണിയും യദുവും തോക്ക് തട്ടിയെടുക്കുകയായിരുന്നു.
ജയിലിലെത്തിയപ്പോഴാണ് തോക്ക് നഷ്ടപ്പെട്ട വിവരം പോലീസുകാരന് അറിയുന്നത്. അന്വേഷണം നടക്കുന്നതിനിടെ, ആലപ്പുഴ ബീച്ചില്‍ യദുവിനെയും ആന്റണിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതികള്‍ തോക്ക് സിന്ധുവിന്റെ കൈവശമാണുള്ളതെന്നും പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് യുവതിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.