Follow the News Bengaluru channel on WhatsApp

മുസ്ലിം തൊഴിൽ സംവരണം ഉയർത്തണമെന്ന് കർണാടക മുസ്ലിം ലീഗ്

ബെംഗളൂരു: കർണാടകയിൽ പതിനഞ്ചു ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് ലഭിക്കുന്ന നിലവിലെ നാല് ശതമാനം തൊഴിൽ സംവരണം എട്ടു ശതമാനമാക്കി
വർധിപ്പിക്കണമെന്ന് ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ ചേർന്ന കർണാടക സംസ്ഥാന മുസ്ലിം ലീഗ് നിർവാഹക സമിതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതര പിന്നോക്ക സമുദായങ്ങൾക്കും എത്രയോ പിറകിലാണ് മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹികാവസ്ഥ. ഇതിനു പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും നിർവാഹക സമിതി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

കർണാടകത്തിൽ പാർട്ടി ശക്തിയുള്ള വിവിധ ജില്ലകൾ ഉൾപ്പെടുത്തി എട്ടു മേഖലകളാക്കി മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്കായി കർമ്മപദ്ധതി തയാറാക്കി. സംഘടന ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തു നാല് മേഖലകളിൽ വർക്ക് ഷോപ്പ് സംഘടിൽപിക്കുവാനും തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് എൻ.ജാവിദുള്ള അധ്യക്ഷത വഹിച്ചു. മൗലാന നൂഹ് ഗുൽബർഗ പ്രാർത്ഥനക്ക് നേതൃത്വം നൽകി എം.കെ.നൗഷാദ്,എ.എസ്.ഇ.കരീം, ടി.അബ്ദുൾ നാസർ, മുഹമ്മദ് റാഫിഖ്, നജീബ് എം.എ., പർവീൺ ഷെയ്ഖ് സാഹിബ, സി.മുസ്തഫ, മുഹമ്മദ് റിയാസ്, ടി. അതാവുള്ള, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം ജാക്കോട്ടെ സ്വാഗതവും സി.പി.സദക്കത്തുള്ള നന്ദിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.