Follow the News Bengaluru channel on WhatsApp

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ്

ബെംഗളൂരു: ദസറ സീസണിന് മുമ്പ് ഭാഗികമായി തുറന്ന ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് പാതയിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട്‌ ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഈ പാതയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.

നേരത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 117 കിലോമീറ്റർ എക്‌സ്പ്രസ് വേ തുറക്കുന്നതിനുള്ള സമയപരിധിയായി ദസറ സീസൺ നിശ്ചയിച്ചിരുന്നു. എന്നിരുന്നാലും, വിവിധ സാങ്കേതിക പ്രശ്നങ്ങൾ കാരണം സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെയാണ് പല റീച്ചുകളും ഘട്ടം ഘട്ടമായി തുറന്നത്.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് രാമനഗര എസ്പി കെ.സന്തോഷ് ബാബു പറഞ്ഞു. ഈ പാതയിൽ സഞ്ചരിക്കുന്ന ഒരാൾ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കടക്കരുത്. സീറ്റ് ബെൽറ്റ് നിർബന്ധമാണ്. സാവധാനത്തിൽ വാഹനമോടിക്കുന്നവർ വലത് പാത ഉപയോഗിക്കരുത്. വഴിതിരിച്ചുവിടൽ നിർദേശങ്ങൾ പാലിക്കുക. എക്‌സ്പ്രസ് വേയിൽ, എല്ലായിടത്തും ട്രാഫിക് നിയന്ത്രിക്കുന്നത് പ്രായോഗികമല്ല. പുതുതായി തുറന്ന ബൈപാസുകൾ ഉപയോഗിക്കുന്നതിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെ ചന്നപട്ടണയ്ക്ക് സമീപം സ്വകാര്യ ബസും മറ്റു വാഹനങ്ങളും കൂട്ടിയിടിച്ച് വൻ അപകടമുണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്ന് ബൈപാസിൽ ബൈക്ക് സ്റ്റണ്ട് ചെയ്യാൻ വരുന്ന നിരവധി യുവാക്കൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ അപായപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു എസ്പി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തും. എക്‌സ്പ്രസ് വേ പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും സുരക്ഷിതമല്ലാത്തതിനാൽ എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിൽ നിന്ന് ഭാഗികമായി വിലക്കിയേക്കുമെന്നും അദ്ദേഹം സൂചന നൽകി.

തീർപ്പാക്കാത്ത പ്രവൃത്തികൾ വർഷാവസാനത്തോടെ പൂർത്തിയാക്കുമെന്ന് എൻഎച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു. 117 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേയിൽ 8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ, ഒമ്പത് പ്രധാന പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, നാല് റെയിൽവേ ഓവർ ബ്രിഡ്ജുകൾ, അഞ്ച് ബൈപാസുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. അടുത്ത വർഷം ഫെബ്രുവരിയോടെ എക്‌സ്പ്രസ് വേ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.