ബെംഗളൂരുവിൽ ബൈക്കിടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു ദാസറഹള്ളിയിലുണ്ടായ റോഡപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട റാന്നി കീക്കൊഴൂര്‍ സ്വദേശി ബിനു എൻ.ജെ (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. ദാസറഹള്ളി മെട്രോ സ്റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ ബിനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ബെംഗളൂരു പീനിയയില്‍ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്നു. പീനിയ എച്ച്.എം.ടി. ലേ ഔട്ടിലാണ് താമസം. ബെംഗളൂരുവിലെ കല വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു. പിതാവ്: ജോണിക്കുട്ടി, മാതാവ് : കുഞ്ഞുമോള്‍, ഭാര്യ -ബിന്ദു. മക്കള്‍ ആല്‍വിന്‍, അഡോണ്‍. മൃതദേഹം തുമകുരു റോഡിലെ പ്രക്രിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കല വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍
പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.