Follow the News Bengaluru channel on WhatsApp

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; മരുന്നിൽ നിരോധിത ഘടകങ്ങൾ ഉപയോഗിച്ചെന്ന് സൂചന

ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പുകളിൽ നിരോധിത ഘടകങ്ങൾ ഉപയോഗിച്ചതായി സൂചന നൽകി ലോകാരോ​ഗ്യസംഘടന. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. 66 കുട്ടികളും വൃക്ക തകരാറിലായാണ് മരിച്ചതെന്ന് സംഘടന റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഇന്ത്യൻ കമ്പനി നിർമിച്ച ദൂഷ്യമുള്ളതും ഗുണനിലവാരം കുറഞ്ഞതുമായ നാല് മരുന്നുകൾക്കെതിരേയാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയത്. ഇതിനു പുറകെ വിഷയത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹരിയാന ആസ്ഥാനമായ മെയ്ഡിൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ആരോ​ഗ്യത്തിന് അപകടകാരികളായ ഡൈതലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിതമായ അളവിൽ ഈ നാലുമരുന്നുകളിലും അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയത്. വൃക്ക പരാജയം ഉൾപ്പെടെയുള്ള അനന്തരഫലങ്ങളാണ് ഈ ഘടകങ്ങൾ മൂലമുണ്ടാകുന്നത്.

നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പട്ടിരിക്കുന്നതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ മരുന്നിന്റെ വിതരണം നിർത്തിവെക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ 2020 ഫെബ്രുവരിയിൽ ജമ്മുവിലെ ഉദ്ദംപൂർ ജില്ലയിലും സമാന സംഭവം റിപ്പോർട്ട്‌ ചെയ്തിരുന്നു. കോൾഡ്ബെസ്റ്റ്-പിസി എന്ന കഫ്സിറപ്പ് കഴിച്ചതുമൂലം പന്ത്രണ്ടോളം കുട്ടികളാണ് മരണപ്പെട്ടത്. ആ മരുന്നിലും ഡൈതലീൻ ​ഗ്ലൈക്കോൾ സാന്നിധ്യം കണ്ടെത്തിയിരുന്നു. തളർച്ചയ്ക്കും ശ്വാസതടസ്സത്തിനും വൃക്കയിലെ തകരാറിനും കാരണമായ ഡൈതലീൻ ​ഗ്ലൈക്കോൾ അടങ്ങിയ മരുന്ന് പിന്നീട് നിരോധിക്കുകയും ചെയ്തിരുന്നു.

1973ൽ ചെന്നൈയിലെ എ​ഗ്മോർ ആശുപത്രിയിലും ഇത്തരത്തിലൊരു സംഭവമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതിൽ പതിനാലു കുട്ടികളാണ് മരണപ്പെട്ടത്. 1986ൽ മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിൽ സമാന മരുന്ന് കഴിച്ച് 14 പേരും 1998ൽ ന്യൂഡൽഹിയിൽ 33 കുട്ടികളും മരണപ്പെട്ടിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.