Follow the News Bengaluru channel on WhatsApp

കോളേജുകളിലെ ബിരുദ കോഴ്സുകളില്‍ സൈബര്‍ സെക്യൂരിറ്റി പഠനം നിര്‍ബന്ധമാക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ കോളേജുകളിലെ ബിരുദ കോഴ്സുകളില്‍ സൈബര്‍ സെക്യൂരിറ്റി പഠനം നിര്‍ബന്ധമാക്കുന്നു. കര്‍ണാടക ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. ബി. തിമ്മെഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവില്‍ നടന്ന സൈബര്‍ സുരക്ഷാ ബോധവത്കരണ മാസാചരണ പരിപാടിയില്‍ സംസാരിക്കവേയാണ് തിമ്മെഗൗഡ ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലുള്ള ഐ.ടി. കോഴ്സിനും കംപ്യൂട്ടര്‍ സയന്‍സ് കോഴ്സിനും പുറമെയായിരിക്കും സൈബര്‍ സുരക്ഷാ പഠനം വരുന്നതെന്നും അടുത്ത അധ്യയന വര്‍ഷംമുതല്‍ ഇത് നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏല്ലാ വിഷയത്തിൽ പഠിക്കുന്നവരും ഇത് പഠിക്കണമെന്നും സാങ്കേതികേതര വിഷയങ്ങളുടെ പാഠ്യപദ്ധതിയിലും സൈബര്‍ സുരക്ഷാപഠനം ഉള്‍പ്പെടുത്തുന്നത് അനിവാര്യമായിരിക്കുകയാണെന്നും സമ്മേളനം ഉദ്ഘാടനംചെയ്ത ഉന്നത വിദ്യാഭ്യാസ ഐ.ടി. വകുപ്പ് മന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാനം ഉടന്‍ തന്നെ സൈബര്‍ സുരക്ഷാ നയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.