Follow the News Bengaluru channel on WhatsApp

വീണ്ടും ദൃശ്യം മോഡൽ കൊലപാതകം: രണ്ട് വർഷം മുമ്പ് കാണാതായ പെൺകുട്ടിയെ കാമുകനും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊന്ന് കുഴിച്ചു മൂടി

ആഗ്ര: രണ്ടുവര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കാമുകനും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊന്ന് കുഴിച്ചു മൂടിയതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് കിത്തോത് സ്വദേശിയായ 16-കാരിയെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കിത്തോത്ത് സ്വദേശി ഗൗരവ് സിങ്, ഇയാളുടെ പിതാവ് ചന്ദ്രബാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാണാതായ പെണ്‍കുട്ടിയുമായി ഗൗരവ് അടുപ്പത്തിലായിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ ഗൗരവിനെതിരെ പോലീസ് ആദ്യഘട്ടത്തില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പരാതിക്ക് പിന്നാലെ ഇയാളും കുടുംബവും ഇവിടെ നിന്ന് മുങ്ങുകയായിരുന്നു.

പെണ്‍കുട്ടിയെ ഗൗരവ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു പോലീസും നാട്ടുകാരും കരുതിയിരുന്നത്. തുടര്‍ന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസമാണ് ഗൗരവും പിതാവും പിടിയിലാകുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇരുവരും താമസിച്ചിരുന്ന വീട്ടില്‍നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.സമീപവാസിയായ പെണ്‍കുട്ടിയെ ഇരുചക്ര വാഹനം ഓടിക്കാന്‍ പഠിപ്പിച്ചിരുന്നത് ഗൗരവായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അടുപ്പത്തിലായി. എന്നാല്‍ ഗൗരവിന്റെ കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.

ഇതിനിടെ പെണ്‍കുട്ടി വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഗൗരവ് പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ വീട്ടിലെ കിടപ്പുമുറിയില്‍ കുഴിയെടുത്ത് മൃതദേഹം മറവുചെയ്തു. ശേഷം തറ വീണ്ടും പഴയപോലെ ആക്കുകയും ഈ ഭാഗത്ത് ഗോതമ്പ് സൂക്ഷിക്കുകയും ചെയ്തു. ഒളിവില്‍ കഴിയുന്ന ഗൗരവിന്റെ സഹോദരങ്ങളെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.