Follow the News Bengaluru channel on WhatsApp

ദീപാവലി; കർണാടക ആർ.ടി.സി. കേരളത്തിലേക്കുള്ള സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ദീപാവലി അവധിയുമായി ബന്ധപ്പെട്ട യാത്രത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് കര്‍ണാടക ആര്‍.ടി.സി. സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏർപ്പെടുത്തി. ഈ മാസം 21, 22 തീയതികളിലായി 15 സ്പെഷ്യൽ സര്‍വീസുകളാണ് നടത്തുക. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുക. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ്, ശാന്തിനഗര്‍ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നാണ് കര്‍ണാടകയുടെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പുറപ്പെടുന്നത്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്നും കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് നിരക്കില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. നാലോ അതിലധികമോ ടിക്കറ്റുകള്‍ ഒന്നിച്ച് ബുക്ക് ചെയ്താല്‍ അഞ്ചുശതമാനം ഇളവുണ്ടാകും. രണ്ടുവശത്തേക്കുള്ള ടിക്കറ്റ് ഒന്നിച്ച് ബുക്ക് ചെയ്താല്‍ 10 ശതമാനം ഇളവുമുണ്ടാകും.

കേരള ആര്‍.ടി.സി. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള 10 സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. 20 മുതല്‍ 23 വരെയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍,കോട്ടയം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്. ബസ്സുകളുടെ ലഭ്യതയനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കര്‍ണാടക ആര്‍.ടി.സി: https://ksrtc.in/oprs-web/

കേരള ആര്‍.ടി.സി: https://online.keralartc.com/oprs-web/


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.