Follow the News Bengaluru channel on WhatsApp

മൃഗബലി നടത്തിയെന്നാരോപണം; പൂജാരിക്കെതിരെ കേസെടുത്തു

ബെംഗളൂരു: മൈസൂരുവിൽ മൃഗബലി നടത്തിയെന്നാരോപിച്ച് ക്ഷേത്ര പൂജാരിക്കെതിരെ കേസെടുത്തു. ചാമുണ്ഡി മലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് സമീപം മൃഗബലി നടത്തിയ സംഭവത്തിലാണ് ക്ഷേത്ര പൂജാരിക്കെതിരെ കൃഷ്ണരാജ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പീപ്പിൾ ഫോർ ആനിമൽസിന്റെ ഉപദേശക സമിതി അംഗം എസ്. പ്രിയദർശനിയാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്. കോഴികൾ, ചെമ്മരിയാടുകൾ, ആട് എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളുടെ ബലി പൂജാരി നടത്തിയിരുന്നതായി പരാതിയിൽ ആരോപിച്ചു.

ബലിനൽകിയ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ സമീപത്തെ വനപ്രദേശത്ത് വെച്ച് കത്തിച്ചതായും പരാതിയിൽ ആരോപിച്ചു. ഇതനുസരിച്ച് വനം വകുപ്പിനും പരാതി നൽകിയിട്ടുണ്ടെന്ന് പ്രിയദർശിനി പറഞ്ഞു. പരാതിയെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ജില്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പ്രദീപ് ഗുണ്ടി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.