Follow the News Bengaluru channel on WhatsApp

വിദ്യാഭ്യാസ വാർത്തകൾ

നഴ്സിങ്, പാരാമെഡിക്കൽ: രണ്ടാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഒക്ടോബർ 24-നകം ഫീസ് അടയ്ക്കണം. ഓൺലൈനായോ അല്ലെങ്കിൽ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ഫീ പേമെന്‍റ് സ്ലിപ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ ഫീസൊടുക്കാം.

അലോട്മെന്റ് ലഭിച്ച്‌ ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽനിന്ന്‌ നീക്കംചെയ്യണം. മൂന്നാംഘട്ട അലോട്ട്മെന്‍റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഒക്ടോബർ 24ന് വൈകീട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, 64.

ഭാരതിയാർ സർവകലാശാല:  പരീക്ഷ ഡിസംബർ 14-ന്

കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഡിഗ്രി, പി.ജി. വിദ്യാർഥികളുടെ തിയറി പരീക്ഷ ഡിസംബർ 14-ന് തുടങ്ങുമെന്ന് എക്സാമിനേഷൻ കൺട്രോളർ അറിയിച്ചു. നവംബർ നാലിന് മുമ്പ് പിഴയില്ലാതെയും പിഴയോടെ നവംബർ പത്തുവരെയും അപേക്ഷ സ്വീകരിക്കും

ഡൽഹി സർവകലാശാല ബിരുദ കോഴ്സ് അലോട്ട്മെന്റ് തീയതി നീട്ടി

ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ബിരുദ കോഴ്സുകളുടെ അലോട്ട്മെന്റിനുള്ള അപേക്ഷ തീയതി ശനിയാഴ്ച രാത്രി 12 വരെ നീട്ടി. ഇതുവരെ 71,741 വിദ്യാർഥികളാണ് അലോട്ട്മെന്റ് ഉറപ്പിച്ചത്. റിസർവേഷൻ വിഭാഗം ഉൾപ്പെടെ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ 80,164 സീറ്റാണ് അനുവദിച്ചിട്ടുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.