Follow the News Bengaluru channel on WhatsApp

ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനമായ സൗകര്യങ്ങള്‍; മോഹന്‍ലാലിന്റെ പുതുപുത്തന്‍ കാരവാന്റെ വിഡിയോ പുറത്ത്

മോഹന്‍ലാലിന്റെ പുതുപുത്തന്‍ കാരവാന്റെ വിഡിയോ പുറത്ത്. ആത്യാഡംബരങ്ങളോടെ ഒരുക്കിയിരിക്കുന്ന കാരകവാന്റെ ഇന്റീരിയര്‍ ഡിസൈനും എക്സ്റ്റീരിയറും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനമായ വാഹനത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. ആഡംബരം നിറഞ്ഞ ലിവിങ് റൂമിന്റെയും മേക്കപ്പ് റൂമിന്റെയും ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്.

ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന തരത്തിലുള്ള വലിയ ടിവിയാണ് കാരവാനിലുള്ളത്. സോഫ, ഡൈനിക് ടേബിള്‍ ഉള്‍പ്പെടയുള്ള ഫര്‍ണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. അതിമനോഹരമായിട്ടാണ് റൂഫും ഡിസൈന്‍ ചെയ്തിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. നേരത്തെ കാരവാനിന്റെ താക്കോല്‍ കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അമ്പലത്തില്‍ എത്തിച്ച്‌ വാഹനം പൂജിക്കുന്നതും വിഡിയോയിലുണ്ട്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങള്‍ ഒരുക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെയും കാരവാന്‍ നിര്‍മിച്ചിരിക്കുന്നത്.

3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്‌പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. അതേസമയം, മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചയിതാവ്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.