കീടനാശിനി കലര്‍ന്ന ചായ കുടിച്ച് രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചു

വിഷം കലർന്ന ചായ കുടിച്ച് ഉത്തർപ്രദേശിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ആഗ്ര ഡിവിഷനിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. ചായയില്‍ കീടനാശിനി കലര്‍ന്നതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കന്‍ഹായിലെ ശിവ് നന്ദിന്റെ വീട്ടിലാണ് മരണങ്ങള്‍ നടന്നത്. നന്ദന്റെ ഭാര്യയാണ് എല്ലാവര്‍ക്കുമായി ചായ തയാറാക്കിയത്. ചായ കുടിച്ച് അൽപ്പം കഴിഞ്ഞപ്പോൾ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ നന്ദന്റെ മക്കളായ ദിവ്യാന്‍ഷും ശിവങ്ങും ബോധരഹിതരായി. നന്ദനും സഹോദരന്‍ ശോഭനും വായില്‍ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയിലായി. ഇതേത്തുടര്‍ന്ന് എല്ലാവരേയും ഉടന്‍ തന്നെ മെയിന്‍പുരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും രവീന്ദ്ര സിങ്, ശിവംഗ്, ദിവ്യാന്‍ഷ് എന്നിവര്‍ മരിച്ചിരുന്നു. മറ്റ് രണ്ട് പേരെ സൈഫായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ചായയില്‍ കീടനാശിന് കലര്‍ന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
ചായയിൽ കീടനാശിനി കലർന്നാണ് അപകടം ഉണ്ടായതെന്നും എന്നാൽ ഇത് ബോധപൂർവമായ പ്രവൃത്തിയാണോ അപകടമാണോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ആന്തരികാവയവങ്ങൾ പരിശോധനക്കായി ആഗ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും അയച്ചിട്ടുണ്ട്. സംഭവം നടന്ന നഗ്ല കന്‍ഹായ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് കീടനാശിനി പൊടിയുടെ പാക്കറ്റ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
