എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ഒക്ടോബറില്‍ പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഭിഭാഷകര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിര്‍ണായകമായ വിവരങ്ങളും മൊഴിയിലുണ്ട്. മൂന്ന് അഭിഭാഷകര്‍ക്കെതിരെയാണ് പരാതിക്കാരി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ എട്ടിന് കുന്നപ്പള്ളിയുടെ സുഹൃത്ത് അരുണ്‍ ആവശ്യപ്പെട്ടത് പ്രകാരം പരാതിക്കാരി അഡ്വ. അലക്സിനെ ഫോണില്‍ വിളിക്കുകയും ഫോണ്‍ കട്ട് ചെയ്ത ശേഷം തിരിച്ചുവിളിച്ച അഡ്വ അലക്സ്, എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ കോവളം സ്റ്റേഷനില്‍ നലകിയ പരാതി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പരാതിക്കാരിയുടെ മകനെയും അമ്മയെയും അപായപെടുത്തുമെന്നും അതിനുള്ള ആള്‍ക്കാരെ എംഎല്‍എ റെഡിയാക്കി നിര്‍ത്തിയിട്ടുണ്ടെന്നും അല്ലെങ്കില്‍ അടുത്ത ദിവസം എല്‍ദോസ് വിളിക്കുമ്പോൾ പറയുന്നതുപോലെ ചെയ്യണമെന്നും ഭീഷണിപ്പെടുത്തി.
എംഎല്‍എയ്ക്കെതിരെ കോവളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് അഭിഭാഷകര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും വഴങ്ങാതെ വന്നപ്പോള്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എല്‍ദോസ് വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തന്നെ കാണാതായ കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ എംഎല്‍എയെയും കൂട്ടരെയും പേടിച്ചിട്ടാണ് ആ വിവരം പറയാതിരുന്നതെന്നും പരാതിക്കാരി പറയുന്നു.
മൂന്ന് അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ മുന്നില്‍ വെച്ച് പരാതി പിന്‍വലിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ മര്‍ദിച്ചതായും അതിന് ശേഷം തന്നെ അഭിഭാഷകര്‍ കാറില്‍ നിര്‍ബന്ധിച്ച് കയറ്റി വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും പരാതിക്കാരി മൊഴിയില്‍ പറയുന്നു. അതിനൊപ്പം എംഎല്‍എയ്ക്ക് വേണ്ടി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ പറ്റിയും മൊഴിയില്‍ പരാമര്‍ശമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
