വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു

ചെന്നൈ കേന്ദ്രീകരിച്ച് വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. മലയാളികളടക്കം നൂറുകണക്കിന് പേരെ കബളിപ്പിച്ചതായാണ് പരാതി. തട്ടിപ്പിനിരയായവർ ചെന്നൈയിലെത്തി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
ചെന്നൈ ടി. നഗറിലുള്ള നബോസ് മറൈൻ ആൻഡ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
ജോലി വാഗ്ദാനം ചെയ്ത് ഒരു വ്യക്തിയിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചതായാണ് പരാതി. മലേഷ്യ, തായ‍്‍ലന്റ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാദ്ഗാനം ചെയ്താണ് തട്ടിപ്പ്. ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ വ്യാജ ഓഫർ ലെറ്ററും വിസയും വിമാന ടിക്കറ്റും കമ്പനി നൽകിയിരുന്നു. എന്നാൽ പണം കൈപ്പറ്റിയതിന് പിന്നാലെ നടത്തിപ്പുകാർ മുങ്ങുകയായിരുന്നുവെന്നാണ് പരാതി. ടെലിഗ്രാമിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും ജോലി തേടുന്നവർ ആശ്രയിക്കുന്ന വെബ്സൈറ്റുകളിലൂടെ വിദേശത്ത് എണ്ണ ഖനന മേഖലയിലും കപ്പലുകളിലും വലിയ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് കമ്പനി ആളുകളെ കബളിപ്പിച്ചത്. ഇത്തരത്തിൽ ഇവരെ സമീപിക്കുന്നവരെ തൊഴിലവസര സാധ്യത വിശദീകരിച്ച് വിശ്വസിപ്പിച്ചതിന് ശേഷം ആദ്യഘട്ടമായി 30,000 രൂപ വരെ ആവശ്യപ്പെടും.
പിന്നീട് മെഡിക്കൽ പരിശോധന പൂർത്തിയായതിന് ശേഷം വ്യാജ ഓഫർ ലെറ്ററും നൽകും. തുടർന്ന് രണ്ടും മൂന്നും ഘട്ടമായി ഒന്നര ലക്ഷത്തിലേറെ രൂപ കൈക്കലാക്കും. ഒടുവിൽ മലേഷ്യക്കും കാനഡയ്ക്കും ചൈനയ്ക്കും തായ‍്‍ലൻഡിനും ചൈനക്കുമെല്ലാമുള്ള വിമാന ടിക്കറ്റും അയച്ചുനൽകും. ഈ ടിക്കറ്റുകളും വ്യാജമാണെന് പരാതിയിൽ പറഞ്ഞു.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, ലക്ഷദ്വീപ് സ്വദേശികളാണ് മുഖ്യമായും കബളിപ്പിക്കപ്പെട്ടത്. തമിഴ്നാട് മധുരൈ ഉസലംപട്ടി സ്വദേശിയായ പാൽപ്പാണ്ടി എന്നയാളാണ് തട്ടിപ്പ് സ്ഥാപനം നടത്തി വന്നത്. ആളുകളോട് സംസാരിക്കാൻ മലയാളം അടക്കമുള്ള ഭാഷകൾ അറിയുന്ന ആളുകളെ കമ്പനി നിയമിച്ചിരുന്നു.
പണം നഷ്ടമായ നാൽപ്പതിലധികം മലയാളികളുടേയും നൂറിലേറെ ഇതര സംസ്ഥാനക്കാരുടേയും വിവരം ഇതിനകം പുറത്തുവന്നു. പലരും വിദേശത്തുള്ള ജോലി രാജിവച്ചാണ് പുതിയ ജോലിക്ക് പോകാൻ തയ്യാറെടുത്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.