ഉപഭോക്താവിന്റെ അവലോകന കമന്റ് ഡിലീറ്റ് ചെയ്തു; സോമാറ്റോയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ പ്രതിഷേധം

ബെംഗളൂരു: ഉപഭോക്താവ് പോസ്‌റ്റ് ചെയ്‌ത അവലോകന കമന്റ് ഡിലീറ്റ് ചെയ്‌തതിനെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ രൂക്ഷ വിമർശനം.
ബെംഗളൂരു സ്വദേശിനിയായ ദിശാ സാംഘ്‌വിയുടെ കമന്റ് ആണ് ആപ്പ് ഡിലീറ്റ് ചെയ്തത്.
കോറമംഗലയിൽ നിന്നുമുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തിരുന്ന ഇവർക്ക് ഭക്ഷ്യവിശബാധ ഏറ്റിരുന്നു. ഇത് സംബന്ധിച്ച് ഇവർ ചെയ്ത കമന്റ് ആണ് സോമാറ്റോ ഡിലീറ്റ് ചെയ്തത്.
റിവ്യൂ നീക്കം ചെയ്തതിനെ കുറിച്ച് മുന്നറിയിപ്പ് സൊമാറ്റോയിൽ നിന്ന് ഒരു മെയിൽ ദിശയ്ക്ക് മെയിൽ ലഭിച്ചിരുന്നു. തുടർന്ന് സൊമാറ്റോയിൽ നിന്ന് ലഭിച്ച മെയിലിന്റെ സ്‌ക്രീൻഷോട്ട് അടക്കം യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. റെസ്റ്റോറന്റിനെക്കുറിച്ചുള്ള മറ്റ് നെഗറ്റീവ് അവലോകനങ്ങളുടെ സ്ക്രീൻഷോട്ടുകളും അവർ ട്വീറ്റ് ചെയ്തു.
ദിശയുടെ പോസ്റ്റ് മണിക്കൂറുകൾക്കകം ട്വിറ്ററിൽ വൈറൽ ആയി. ഇതേതുടർന്ന് സോമാറ്റോ ഖേദം പ്രകടിപ്പിക്കുകയും വിഷയം ഉടനടി പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
A recent visit to a restaurant in Koramangala, B'lore left my colleague and me with a severe case of food poisoning. I wrote a review on @zomato and while doing so, found that many people had a similar experience in the last few months. Zomato took down the review citing this👏🏻 pic.twitter.com/O3V1lbpzN9
— Disha Sanghvi (@DishaRSanghvi) October 30, 2022
Hello Zomato! This is exactly the kind of review I want to see. If the food is average, it'll just be one to try and skip. But if the food can affect my health, that's definitely something to be highlighted. If the restaurant makes some resolution, they can reply for the comment
— Hi. (@TomorrowItIs) October 30, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.