ബിയു ക്യാമ്പസിൽ വാഹനമിടിച്ച് മരിച്ച ശിൽപശ്രീയുടെ സഹോദരിക്ക് സൗജന്യ വിദ്യാഭ്യാസം നൽകും

ബെംഗളൂരു: ജ്ഞാനഭാരതി കാമ്പസിലുണ്ടായ വാഹനാപകടത്തെ തുടർന്ന് മരിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥിനി ശിൽപശ്രീയുടെ സഹോദരിക്ക് സൗജന്യ ബിരുദാനന്തര വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചതായി ബെംഗളൂരു സർവകലാശാല (ബിയു) തീരുമാനിച്ചു.
ബിരുദ കോഴ്‌സിന് പഠിക്കുന്ന ശിൽപശ്രീയുടെ സഹോദരിക്ക് സൗജന്യ പിജി വിദ്യാഭ്യാസം നൽകാനും എല്ലാ ബിയു ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളം കുടുംബത്തിന് ധനസഹായമായി നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. എന്നാൽ ജീവനക്കാരിൽ നിന്ന് അവരുടെ ഒരു ദിവസത്തെ ശമ്പളം നിർബന്ധമായും വാങ്ങിക്കില്ലെന്നും ബിയു അധികൃതർ വ്യക്തമാക്കി.
അതിനിടെ ശിൽപശ്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതും.
ഗണിതശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ശിൽപശ്രീയെ ഒക്ടോബർ 10ന് ബിഎംടിസി ബസ് ഇടിച്ചിരുന്നു. ഇതേ തുടർന്ന് ചികിത്സയിലായിരുന്ന ശിൽപശ്രീ മരണപ്പെടുകയായിരുന്നു. ഈ സംഭവം വിദ്യാർഥി സംഘടനകൾ ഏറ്റെടുക്കുകയും ക്യാമ്പസിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.