ജുഡീഷ്യറിക്കും മേലെയാണെന്നാണ് ഭാവം; ഗവര്‍ണറെ കടന്നാക്രമിച്ച മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അക്കമിട്ട് വിമര്‍ശനം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുകയില്ലെന്നാണ് പറയുന്നത്. താന്‍ ഓര്‍ഡിനന്‍സ് വായിച്ചു നോക്കയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വായിച്ചുനോക്കാതെ ഒപ്പിടാന്‍ പറ്റില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് ദിവ്യസിദ്ധിയുണ്ടോയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ക്കെതിരേ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമം നടക്കുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചാന്‍സലര്‍ക്ക് യൂണിവേഴ്‌സിറ്റി നിയമത്തിന്റേത് അല്ലാതെ ഭരണഘടനയുടെ സവിശേഷ പരിരക്ഷയില്ല. വിസിക്കെതിരെ യൂണിവേഴ്‌സിറ്റി ആക്‌ട് പ്രകാരമേ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഗവര്‍ണര്‍ മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ജുഡീഷ്യറിയ്ക്കും മേലെയാണെന്ന് ഭാവിക്കുന്നു. ലജിസ്ലേറ്ററുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിത്. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നതു കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനിക്കാന്‍ ഒരു മന്ത്രിസഭയും നിയമസഭയുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണര്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുന്നു. രാജ്‌ഭവനില്‍ പത്രസമ്മേളനം നടത്തുന്നു. മന്ത്രിയെ പിരിച്ചുവിടണമെന്ന് പറയുന്നു. സെനറ്റ് അംഗങ്ങളെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പുറത്താക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പോലീസിന് നിര്‍ദേശം നല്‍കുന്നു. പോലീസിന് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുണ്ട്. ഇതൊക്കെ താനാണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും കരുതിയാല്‍ അത് മനസിലിരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുന്നു. ഒരു ഘട്ടത്തില്‍ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിട്ട് അടുത്ത നിമിഷം പറയുന്നു അത് വായിച്ചിട്ടില്ലെന്ന് പിന്നീട് അത് ഒപ്പിടുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്. നിയമസഭയുടെ അധികാര-അവകാശങ്ങളോടുള്ള വെല്ലുവിളിയാണിത്. ഓര്‍ഡിനന്‍സുകളും ബില്ലുകളും അനിശ്ചിതമായി വൈകിപ്പിക്കാനുള്ള അധികാരമില്ല. ഗവര്‍ണര്‍ ഒപ്പിടുകയല്ലാതെ മറ്റൊരു മാര്‍ഗവും ഭരണഘടന തുറന്നുനല്‍കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
