സമഗ്ര കന്നഡ ഭാഷാ വികസന ബിൽ പാസാക്കാനൊരുങ്ങി ബൊമ്മൈ സർക്കാർ

ബെംഗളൂരു: ഈ വർഷം ഡിസംബറിൽ ചേരുന്ന ശീതകാല സമ്മേളനത്തിൽ ഭാഷയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സമഗ്ര കന്നഡ ഭാഷാ വികസന ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇതിലൂടെ കന്നഡയ്ക്ക് നിയമപരിരക്ഷ നൽകുന്ന ആദ്യ സർക്കാരായിരിക്കും കർണാടകയെന്നും ഡിസംബർ സമ്മേളനത്തിൽ ബിൽ പാസാക്കി കന്നഡ സംരക്ഷണ നിയമമാക്കുമെന്നും ബൊമ്മൈ പറഞ്ഞു.
സെപ്റ്റംബറിൽ നിയമസഭയിൽ അവതരിപ്പിച്ച ബിൽ പ്രകാരം ഉന്നത, സാങ്കേതിക, പ്രൊഫഷണൽ വിദ്യാഭ്യാസ കോഴ്സുകളിൽ കന്നഡ പഠിപ്പിക്കുന്നത് നിർബന്ധമാക്കും. കൂടാതെ, 1 മുതൽ 10 വരെ ക്ലാസുകൾ കന്നഡ മീഡിയത്തിൽ പഠിച്ച വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ സംവരണം ഉണ്ടായിരിക്കും. കൂടാതെ നിശ്ചിത ശതമാനം കന്നഡിഗരെ റിക്രൂട്ട് ചെയ്യാത്ത സ്വകാര്യ കമ്പനികൾക്ക് ഭൂമി ഇളവുകളും നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കാൻ ബിൽ നിർദേശിക്കുന്നുണ്ട്.
ബില്ലിന്മേൽ പൊതു സംവാദവും ചർച്ചയും നടത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. എല്ലാ നിർദേശങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇതൊരു മറുപടി ആണെന്നും ഇത്തരം നീക്കങ്ങൾ എല്ലാ സർക്കാരുകളും എതിർക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.