സ്കൂളുകൾ കുട്ടികളോട് പക്ഷപാതം കാട്ടരുത്; കർണാടക ഹൈക്കോടതി

ബെംഗളൂരു: സ്‌കൂൾ അധ്യാപകരും ജീവനക്കാരും കുട്ടികളോട് പക്ഷപാതമില്ലാതെയും സംവേദനക്ഷമതയോടെയും പെരുമാറണമെന്ന് സുപ്രധാനമായ വിധിന്യായത്തിൽ നിർദേശിച്ച് കർണാടക ഹൈക്കോടതി. കുട്ടികൾ അടുത്തിടപഴകുമ്പോൾ മാതാപിതാക്കളോട് പരിഷ്കൃതമായി പെരുമാറണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ.എസ്. വീരപ്പ, ജസ്റ്റിസ് ഹേമലേഖ എന്നിവർ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ആണ് ഇക്കാര്യത്തിൽ കർശന മുന്നറിയിപ്പ് നൽകിയത്.
ബെംഗളൂരു സെന്റ് ജോസഫ് കോൺവെന്റിലെ രണ്ട് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ വാദം കേൾക്കവേയാണ് ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. കേസിൽ കോടതി നിർദേശം അംഗീകരിച്ചതിനാൽ കേസിൽ തീർപ്പ് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂൾ ഹെഡ്മിസ്ട്രസ് പി.വി സിസ്റ്റർ ക്ലാര സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്. കേസിൽ വാദം കേൾക്കവേ വിദ്യാർഥികളോട് മനുഷ്യത്വത്തോടെ പെരുമാറണമെന്നും ബെഞ്ച് വ്യക്തമാക്കി. വിദ്യാർഥികളുടെ കരിയർ രൂപപ്പെടുത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കണം.
കാണാതായ വിദ്യാർഥികളെ തൊട്ടടുത്ത ദിവസം കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടികൾ സ്കൂളിലേക്ക് പോകാൻ വിസമ്മതിച്ചിരുന്നു. സംഭവത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് നടത്താനും കോടതി നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ വികാരങ്ങളെ ഒരു തരത്തിലും വ്രണപ്പെടുത്തരുത്. കുട്ടികളെ തമ്മിൽ വേർതിരിക്കുന്ന വാക്കുകളൊന്നും അധ്യാപകർ പറയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുമായി ഇടപഴകാനുള്ള കഴിവ് വർധിപ്പിക്കുന്നതിനായി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും മനശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിക്കുമെന്നും ഹെഡ്മിസ്ട്രസ് ക്ലാര കോടതിയിൽ ബോധിപ്പിച്ചു.
കുട്ടികളുടെ മുന്നിൽ മാതാപിതാക്കൾ സംസ്‌കാരത്തോടെ പെരുമാറണമെന്നും ബെഞ്ച് വ്യക്തമാക്കി. കാണാതായ വിദ്യാർഥികൾ പിന്നീട് കോടതിയിൽ ഹാജരായി തങ്ങളുടെ പ്രവൃത്തിയിൽ കോടതിയിൽ മാപ്പ് പറഞ്ഞിരുന്നു. ഭാവിയിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടില്ലെന്നും സമൂഹത്തിലെ നല്ല പൗരന്മാരാകാൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ ഉറപ്പുനൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
