കമ്മീഷൻ പരിധി ഉയർത്തിയില്ലെങ്കിൽ സർവീസ് നിയന്ത്രിക്കും; മുന്നറിയിപ്പുമായി ഊബർ

ബെംഗളൂരു: സംസ്ഥാന സർക്കാർ 10 ശതമാനം കമ്മീഷൻ പരിധി ഉയർത്തിയില്ലെങ്കിൽ ബെംഗളൂരുവിലെ ഓട്ടോറിക്ഷാ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി ഊബർ.
ഇത് സംബന്ധിച്ച് ഊബർ സംസ്ഥാന ഗതാഗത വകുപ്പിന് കത്ത് നൽകി.
വകുപ്പിന് സമർപ്പിച്ച കത്തിൽ ബിസിനസ്സിൽ തുടരുന്നതിന് മീറ്റർ നിരക്കിനേക്കാൾ 25 ശതമാനം കൂടുതൽ ഈടാക്കണമെന്ന് ഊബർ ആവശ്യപ്പെട്ടു.
നഗരത്തിലെ ഓട്ടോറിക്ഷാ സേവനങ്ങൾക്ക് മീറ്റർ നിരക്കിനേക്കാൾ 10 ശതമാനം കൂടുതൽ ഈടാക്കാനും ബാധകമായ ജിഎസ്ടി ഈടാക്കാനും കർണാടക ഹൈക്കോടതി ഊബർ, ഒല കമ്പനികൾക്ക് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു.
ഇത്തരം ഓൺലൈൻ ഓട്ടോ സർവീസുകൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് വകുപ്പ് ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് കമ്പനികൾ കോടതിയെ സമീപിക്കുകയായിരുന്നു.
ഊബറും ഒലയും സർക്കാർ നിശ്ചയിച്ച 30 രൂപയുടെ മൂന്നിരട്ടിയിലധികം അടിസ്ഥാന നിരക്കായി ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
ഇടക്കാല ഉത്തരവിൽ, റൈഡ് അഗ്രഗേറ്റർമാർക്കെതിരെ നിർബന്ധിത നടപടിയെടുക്കുന്നതിൽ നിന്ന് കോടതി സർക്കാരിനെ വിലക്കിയിരുന്നു. റൈഡ് അഗ്രഗേറ്റർമാരുമായും മറ്റ് പങ്കാളികളുമായും ചർച്ച നടത്തി 10-15 ദിവസത്തിനുള്ളിൽ ഓൺലൈൻ ഓട്ടോ സർവീസുകളുടെ നിരക്ക് നിശ്ചയിക്കാൻ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, പലതവണ കൂടിക്കാഴ്ച നടത്തിയിട്ടും ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.
10 ശതമാനം കമ്മീഷനുമായി കമ്പനിക്ക് കൂടുതൽ കാലം പ്രവർത്തിക്കാനാകില്ലെന്ന് ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും സെൻട്രൽ ഓപ്പറേഷൻസ് മേധാവി നിതീഷ് ഭൂഷൺ പറഞ്ഞു. ഈ കമ്മീഷൻ പരിധിയുടെ പശ്ചാത്തലത്തിൽ, സേവനം ബെംഗളൂരുവിലെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ ഓട്ടോ പരിമിതപ്പെടുത്താനുള്ള തീരുമാനം എടുക്കുമെന്നും ഊബർ മുന്നറിയിപ്പ് നൽകി.
പ്രതിമാസം ഒരു ദശലക്ഷം യാത്രക്കാരും 50,000 ഡ്രൈവർമാരും ബെംഗളൂരുവിൽ ഊബർ ഓട്ടോ സർവീസ് ഉപയോഗിക്കുന്നുണ്ടെന്നും നിയന്ത്രണം ഏർപ്പെടുത്തിയാൽ എല്ലാവരും ദുരിതത്തിലാകുമെന്നും കമ്പനി വിശദീകരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
