യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഭാര്യയും ആൺസുഹൃത്തും പിടിയിൽ

ബെംഗളൂരു: യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ഭാര്യയും ആൺസുഹൃത്തും സഹായികളും പിടിയിൽ. വിജയനഗര ജില്ലയിലെ ഹോസ്പേട്ട് സ്വദേശികളായ ചിത്ര (23), സുഹൃത്ത് യശ്വന്ത് ഗൗഡ (31), കാർത്തിക് (26), തയ്യപ്പ (25), അയ്യണ്ണ (30) എന്നിവരാണ് അറസ്റ്റിലായത്.
ചിത്രയുടെ ഭർത്താവും രാമനഗര സ്വദേശിയുമായ കിരൺ (28) ആണ് കൊല്ലപ്പെട്ടത്. നാലുവർഷം മുമ്പാണ് കിരണും ചിത്രയും വിവാഹിതരായത്. എന്നാൽ വിവാഹശേഷം സ്വന്തം നാട്ടുകാരനായ യശ്വന്ത് ഗൗഡയുമായി ചിത്ര അടുപ്പത്തിലാകുകയായിരുന്നു. ഇതറിഞ്ഞ കിരൺ ചിത്രയെ പലവട്ടം താക്കീത് ചെയ്തതാണ് വൈരാഗ്യത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
കിരൺ യശ്വന്ത് ഗൗഡയെ നേരിട്ട് വിളിച്ച് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യശ്വന്ത് ഗൗഡയും സംഘവും കിരണിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ജില്ലയിലെ തെരുബീഥി റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെത്തിച്ച് കൈയും കാലും കെട്ടിയതിനുശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയും പിന്നീട് പാതി കത്തിയ നിലയിലുള്ള മൃതദേഹം ഹാരോഹള്ളിക്ക് സമീപത്തെ വനമേഖലയിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രദേശവാസികൾ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ഞായറാഴ്ചയാണ് മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കിരണിന്റെ മാതാപിതാക്കളിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിത്രയും യശ്വന്ത് ഗൗഡയും തമ്മിലുള്ള ബന്ധം പുറത്തായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.