വിദ്യാലയങ്ങളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ധ്യാനം നിർബന്ധമാക്കാൻ നിർദേശം

ബെംഗളൂരു: കർണാടകയിലെ എല്ലാ സ്‌കൂളുകളിലെയും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലെയും വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിക്കുന്നതിനു മുമ്പ് 10 മിനിറ്റ് ധ്യാനം നിർബന്ധമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി ബി. സി. നാഗേഷ്.
പഠന സമ്മർദ്ദത്തെ ചെറുക്കാനും ശാരീരികവും മാനസികവുമായ പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്താനും വിദ്യാർഥികൾക്ക് എല്ലാ ദിവസവും ധ്യാനം നിർബന്ധമാക്കണമെന്ന് നാഗേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. ചില സ്കൂളുകളിൽ ഇതിനകം ധ്യാനം പരിശീലിപ്പിക്കുന്നുണ്ടെന്നും നാഗേഷ് പറഞ്ഞു.
ധ്യാനം ഒരു മതപരമായ ആചാരമല്ലെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് മാറിയത്തിന് ശേഷവും കുട്ടികളിൽ മാനസിക സമ്മർദ്ദം ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യം ശരിയാക്കാൻ ധ്യാനം അത്യാവശ്യമാണെന്നും മന്ത്രി വിശദീകരിച്ചു. എന്നിരുന്നാലും ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനുള്ള സർക്കാരിന്റെ നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
