Follow the News Bengaluru channel on WhatsApp

കർണാടകയ്ക്ക് ഇരട്ട എഞ്ചിൻ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളൂരു: കർണാടകയ്‌ക്ക് ഇരട്ട എഞ്ചിന്റെ ശക്തിയുണ്ടെന്നും സംസ്ഥാനം വികസന കുതിപ്പിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകം വിവിധ മേഖലകളിൽ വികസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു പാലസ് മൈതാനത്ത് നടക്കുന്ന ഇൻവെസ്റ്റ് കർണാടക 2022’ എന്ന ത്രിദിന ആഗോള നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ തന്നെ മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കർണാടകയെന്നും പ്രധാനമന്ത്രി പരാമർശിച്ചു. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാർട്ടിയാണെന്നും ഈ ഡബിൾ എഞ്ചിൻ സംവിധാനമാണ് ധ്രുതഗതിയിലുള്ള വികസനത്തിന് പിന്നിലെന്നും സംസ്ഥാനത്ത് മികച്ച വാണിജ്യ-വ്യാപാര അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ യൂണികോണുകളിൽ 40-ഓളം യൂണികോണുകൾ കർണാടകയിലാണ്. സാങ്കേതിക വിദ്യയിലധിഷ്ടിതമായി നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നതും നൂതന ആശയങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

വ്യവസായം മുതൽ ഐടി വരെയും, ഫിൻ-ടെക് മുതൽ ബയോടെക് വരെയും, സ്റ്റാർട്ടപ്പ് മുതൽ സുസ്ഥിര ഊർജ്ജം വരെയുണ്ട് പുരോഗതിയുടെ പുതിയ റെക്കോർഡുകൾ കർണാടകയിൽ എഴുതപ്പെടുന്നുവെന്നും മോദി പറഞ്ഞു.

സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് പുറമേ ചില രാജ്യങ്ങൾക്കും കർണാടക വെല്ലുവിളിയാകുന്നുവെന്നത് അഭിമാനകരമായ നേട്ടമാണ്. പാരമ്പര്യവും സാങ്കേതികവിദ്യയും ഒരുപോലെയുള്ള ഇടമാണ് കർണാടകയെന്നും ഊർജ്ജസ്വലതയാർന്നതും മികച്ചതുമായ സ്റ്റാർട്ടപ്പുകളുടെയും നാടാണ് കർണാടകയെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടുതൽ നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

നിക്ഷേപകസംഗമത്തോടെ സംസ്ഥാനത്ത് അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നും അഞ്ചുലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പ്രൾഹാദ് ജോഷി, രാജീവ് ചന്ദ്രശേഖർ, പിയൂഷ് ഗോയൽ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, വ്യവസായമന്ത്രി മുരുകേഷ് ആർ. നിറാനി, ഗവർണർ താവർചന്ദ് ഗഹ്‌ലോത് തുടങ്ങിയവർ പങ്കെടുത്തു. നിക്ഷേപസംഗമത്തിൽ അദാനി, ഹിന്ദുജ, വേദാന്ത, റിലയൻസ് തുടങ്ങി ഒട്ടേറെ വൻകിട സ്ഥാപനങ്ങളടക്കം അയ്യായിരത്തിലധികം നിക്ഷേപകർ പങ്കെടുക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.