Follow the News Bengaluru channel on WhatsApp

കർണാടകയിൽ മുൻ കോൺഗ്രസ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ ബിജെപിയിലേക്ക്

ബെംഗളൂരു: കർണാടകയിൽ മുൻ കോൺഗ്രസ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ ബി.ജെ.പിയിലേക്ക്. മുൻ കോൺഗ്രസ് എം.പി. എസ്. പി. മുദ്ദഹനുമെ ഗൗഡ, നടനും രാഷ്ട്രീയ നേതാവുമായ ശശികുമാർ, വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബി.എച്ച്.അനിൽ കുമാർ എന്നിവരാണ് പുതുതായി കർണാടക ബിജെപിയിലേക്ക് ചേർന്നത്.

2019ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർഥിയായിരുന്നു മുദ്ദഹനുമെ ഗൗഡ. മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയ്‌ക്കായി തുമകുരു ലോക്‌സഭാ സീറ്റ് വിട്ടുകൊടുത്തയാൾ കൂടിയാണ് ഇദ്ദേഹം. രണ്ട് തവണ എം.എൽ.എയായ മുദ്ദഹനുമെ ഗൗഡ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ കുനിഗൽ അസംബ്ലി സീറ്റിലേക്ക് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശിവകുമാറിനെയും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയെയും കണ്ടതിന് ശേഷം ഈ വർഷം സെപ്റ്റംബറിൽ മുദ്ദഹനുമെ ഗൗഡ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി തന്നോട് കാണിച്ച പെരുമാറ്റത്തിൽ അതൃപ്തി രേഖപെടുത്തിയാണ് രാജി സമർപ്പിച്ചത്. രാജിക്ക് ശേഷം സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുനിഗൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, 2004ൽ ചിത്രദുർഗ മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശശികുമാർ ജെ.ഡി.യു. വിട്ട് ജെ.ഡി.എസിൽ ചേരുകയും പിന്നീട് കോൺഗ്രസിന്റെ ഭാഗമാവുകയും ചെയ്തിരുന്നു. 2018ൽ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജെഡി(എസ്) ടിക്കറ്റിൽ മത്സരിച്ച ശശികുമാർ ഇതേ മണ്ഡലത്തിൽ നിന്ന് ഇത്തവണയും ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് അറിയിച്ചു. 2010ൽ പട്ടികവർഗ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന ആരോപണവുമായി ശശികുമാർ  വിവാദത്തിൽ കുടുങ്ങിയിരുന്നു.

1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ബിബിഎംപി കമ്മീഷണർ കൂടിയായിരുന്ന ബി. എച്ച്. അനിൽ കുമാർ അടുത്തിടെ സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറിയായി സിവിൽ സർവീസിൽ നിന്ന് വിരമിച്ചയാളാണ്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത കൊരട്ടഗെരെ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും സൂചനയുണ്ട്.

മല്ലേശ്വരത്തെ സംസ്ഥാന ബിജെപി ഓഫീസിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, സംസ്ഥാന ഘടകത്തിലെ മറ്റ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ മൂവരും പാർട്ടി അംഗത്വം സ്വീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.