പുതുചരിത്രം; വനിതാ ഉദ്യോഗസ്ഥരെ ഐജി റാങ്കിൽ നിയമിച്ച് സിആർപിഎഫ്

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി വനിതാ ഉദ്യോഗസ്ഥരെ ഐജി റാങ്കിൽ നിയമിച്ച് സിആർപിഎഫ്. രണ്ട് വനിതാ ഉദ്യോഗസ്ഥർക്കാണ് ഇൻസ്‌പെക്ടർ ജനറലായി സ്ഥാനക്കയറ്റം നൽകിയത്. ഇവരിൽ ഒരാൾ മലയാളിയാണ്.
ആലപ്പുഴ സ്വദേശി ആനി എബ്രഹാം, സീമ ധുണ്ടിയ എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. സിആർപിഎഫിന്റെ ബിഹാർ സെക്ടറിലെ തലവനായി ഐജി സീമ ദുണ്ഡിയയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ തലപ്പത്ത് ഐജി ആനി എബ്രഹാമിനെയുമാണ് തിരഞ്ഞെടുത്തത്.
1987 മുതലാണ് സ്ത്രീകളെ സേനയിൽ നിയമിക്കുന്നത് ആരംഭിച്ചത്. ഇതിന് ശേഷം ആദ്യമായാണ് ഇൻസ്‌പെക്ടടർ ജനറലായി വനിതകൾക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതെന്ന് സിആർപിഎഫ് പറഞ്ഞു. 1992-ലാണ് സിആർപിഎറിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് നിലവിൽ വരുന്നത്. അതിന് ശേഷം ആദ്യമായാണ് വനിത ചുമതല ഏൽക്കുന്നത്.
അടുത്തിടെയാണ് ആനി എബ്രഹാമിന് ഇൻസ്‌പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ആർഎഎഫിന്റെ തലവനായി നിയമിക്കുന്നത്. 1987-ൽ സേനയിൽ പ്രവേശിച്ച ആദ്യ ബാച്ച് വനിതാ ഓഫീസർമാരിൽ പെടുന്നതാണ് ഇരുവരും.
അതീവ സുരക്ഷാ മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ച ഉദ്യോഗസ്ഥയാണ് ഐജി സീമ. മഹിള ബറ്റാലിയൻ യാഥാർത്ഥ്യമാക്കുന്നതിലും വഹിച്ച പങ്ക് വളരെ വലുതാണ്. ആർഎഎഫിന്റെ ഡിഐജി ആയി സേവമനുഷ്ഠിച്ച് വരുന്നതിനിടെയാണ് സ്ഥാനക്കയറ്റം ലഭിക്കുന്നത്.
ലൈബീരിയയിലെ യുണൈറ്റഡ് നേഷൻസ് മിഷനിൽ സ്ത്രീകൾക്കായുള്ള എഫ്പിയു കമാൻഡറാണ് ഐജി ആനി. ഇതിന് പുറമേ ഇന്റലിജൻസ് ഐജി, ഡിഐജി, വിജിലൻസ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡൽ, അതി ഉത്കൃഷ്ട് സേവാ പഥക് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് അർഹരാണ് ഇരുവരും.
#CRPF gets 1st women IGs.#AnnieAbraham will be IG in charge of Rapid Action Force (#RAF), the anti-riots component of CRPF. #SeemaDhundia has been given charge as IG of #Bihar sector pic.twitter.com/HxneVcBrhn
— Weisel🇮🇳 (@weiselaqua) November 3, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.