നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്ക് തത്വത്തിൽ അംഗീകാരം

ബെംഗളൂരു: രണ്ട് ലൈനുകൾ ഉൾക്കൊള്ളുന്ന ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട പദ്ധതിക്ക് കർണാടക സർക്കാറിൻ്റെ ധനവകുപ്പ് അംഗീകാരം നൽകി. രണ്ടു ലൈനുകളിൽ ആദ്യത്തേത് കെംപാപുര മുതൽ ജെപി നഗർ ഫോർത്ത് ഫേസ് വരെയും (32.16 കിലോമീറ്റർ) രണ്ടാമത്തേത് ഹൊസഹള്ളി മുതൽ കടബാഗെരെ വരെയുമാണ് (12.82 കിലോമീറ്റർ).
മൂന്നാം ഘട്ടത്തിന് 16,368 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു. കേന്ദ്ര സർക്കാറിൻ്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ പദ്ധതിയുടെ പ്രാഥമിക ജോലികൾ ആരംഭിക്കും.
കെംപാപുര-ജെപി നഗർ പാതയിൽ ആറ് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 22 സ്റ്റേഷനുകളും ഹൊസഹള്ളി-കടബഗെരെ ലൈനിൽ ഒമ്പത് സ്റ്റേഷനുകളുമുണ്ടാകും. പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അനുമതി നൽകിയതായി ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു. പുതിയ ഘട്ടം ജെപി നഗർ, ഹൊസകെരെഹള്ളി, നാഗർഭാവി എന്നിവയെ ഔട്ടർ റിംഗ് റോഡിലൂടെ ബന്ധിപ്പിക്കും. ബെംഗളൂരു സൗത്തിന്റെ പരമാവധി ഭാഗങ്ങൾക്ക് ഉടൻ തന്നെ മെട്രോ സേവനം ലഭിക്കുമെന്ന് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
പദ്ധതിക്ക് സംസ്ഥാന സർക്കാർ ഉടൻ കേന്ദ്രാനുമതി തേടും. പദ്ധതിയുടെ പ്രാരംഭ ചെലവ് കണക്ക് ഏകദേശം 13,000 കോടി രൂപയാണെങ്കിലും, പുതുക്കിയ എസ്റ്റിമേറ്റ് 2028 വരെയുള്ള പണപ്പെരുപ്പവും ചെലവ് വർധനയും കണക്കിലെടുത്താണ്.
Reviewed Phase 3 alignment of Namma Metro passing through JP Nagar, Hosakerehalli & Nagarbhavi on ORR with BMRCL officials today
State Govt has given in-principle approval for this project.
Will work towards ensuring max part of Bengaluru South gets Metro soon.@cpronammametro pic.twitter.com/vvngblRr47
— Tejasvi Surya (@Tejasvi_Surya) November 2, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.