5ജി നെറ്റ്‌വർക്ക് സേവനം ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ വിമാനത്താവളം

ബെംഗളൂരു: അൾട്രാഫാസ്റ്റ് 5ജി നെറ്റ്‌വർക്കിലേക്ക് പ്രവേശനം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമായി ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ). കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിൽ എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ആരംഭിച്ചതായി ടെലികോം കമ്പനിയായ ഭാരതി എയർടെൽ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ കെഐഎയുടെ ടെർമിനൽ 2വിലാണ് എയർടെൽ 5ജി പ്ലസ് സേവനം ആരംഭിച്ചത്. അൾട്രാഫാസ്റ്റ് 5ജി നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമായി കൂടിയാണ് കെഐഎ.
അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾ, ലോഞ്ചുകൾ, ബോർഡിംഗ് ഗേറ്റുകൾ, മൈഗ്രേഷൻ, ഇമിഗ്രേഷൻ ഏരിയകൾ, സെക്യൂരിറ്റി ഗേറ്റുകൾ, ബാഗേജ് ക്ലെയിം ബെൽറ്റ് ഏരിയകൾ എന്നിവിടങ്ങളിൽ ആളുകൾക്ക് 5ജി സേവനം ലഭ്യമാകും. 5ജി സ്മാർട്ട് ഫോണുകളുള്ള എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും അവരുടെ നിലവിലുള്ള ഡാറ്റ പ്ലാനുകളിൽ ഉയർന്ന വേഗതയുള്ള എയർടെൽ 5ജി പ്ലസ് ആസ്വദിക്കാനാകും. നിലവിലുള്ള എയർടെൽ 4ജി സിം 5ജിയിലേക്ക് പോർട്ട് ചെയ്ത് പ്രവർത്തനക്ഷമമാക്കിയതിനാൽ സിം മാറ്റേണ്ട ആവശ്യമില്ല.
എയർടെൽ 5ജി പ്ലസ് സേവനം ലഭ്യമാക്കിയ രാജ്യത്തെ ആദ്യ വിമാനത്താവളമാണ് ബെംഗളൂരു എയർപോർട്ട് എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ബിഐഎഎൽ) ചീഫ് ഇൻഫർമേഷൻ ഓഫീസർ ജോർജ് ഫാന്തോം പറഞ്ഞു.
Bengaluru: #Kempegowda International Airport gets ultrafast #5G internet connectivity https://t.co/00JvJAqpA9
— Zee News English (@ZeeNewsEnglish) November 3, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.