ആയുഷ്മാൻ ഭാരത് പദ്ധതി വിനിയോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുൻപന്തിയിൽ

ആരോഗ്യ സംരക്ഷണ മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) ഏറ്റവും കൂടുതല്‍ വിനിയോഗിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. കേരളം, കര്‍ണാടക എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.
പദ്ധതിക്കു കീഴില്‍ ക്ലെയിം ചെയ്യപ്പെടുന്ന അഞ്ചു കേസുകളില്‍ ഒന്നുവീതം തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം പിഎംജെഎവൈയിലെ ആകെ 3,67,39,198 ക്ലെയിമുകളില്‍ 67,40,887ഉം (18 ശതമാനം) തമിഴ്‌നാട്ടില്‍ നിന്നാണ്. കേരളം (44,75,503) കര്‍ണാടക (34,66,884) എന്നിങ്ങനെയാണ് കണക്ക്. സിക്കിം (8543), അരുണാചല്‍പ്രദേശ് (2700) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിറകില്‍. ഏറ്റവും കുറവ് ക്ലെയിമുകള്‍ നടത്തിയ കേന്ദ്രഭരണപ്രദേശം ലക്ഷദ്വീപ് ആണ്. 245 ക്ലെയിമുകള്‍ മാത്രമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
ആരോഗ്യ മേഖലയില്‍ നേരത്തെ തന്നെ ഇന്‍ഷുറസ് പദ്ധതികള്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും കർണാടകയിലെ ആരോഗ്യ കർണാടക പദ്ധതിയും ഉപഭോക്താക്കളെ കണ്ടെത്താന്‍ കൂടുതല്‍ സഹായകമായി. പിഎംജെഎവൈ പദ്ധതിയില്‍ കൂടുതല്‍ ഗുണഭോക്താക്കളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഗുജറാത്തിലും മുഖ്യമന്ത്രി അമൃതം എന്ന പരിപാടി നടപ്പാക്കിയിട്ടുണ്ട്.
പദ്ധതി ആരംഭിച്ചതു മുതല്‍ 15.96 കോടിയിലധികം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതിലെ 63.23 ലക്ഷം (17 ശതമാനം) ക്ലെയിമുകളും ഡയാലിസിസിനു വേണ്ടിയുള്ളതാണ്. കോവിഡ് പരിശോധനാ ക്ലെയിമുകളാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയതെന്നും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
