Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ വിജയപുരയില്‍ നിന്നും കോട്ടയത്തേക്ക് പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുരയിൽ (ബീജാപൂർ) നിന്നും കോട്ടയത്തേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ജനുവരി 25 വരെ എല്ലാ തിങ്കളാഴ്ചകളിലാണ് വിജയപുരയിൽ നിന്നുള്ള സര്‍വീസ്. വിജയപുരയില്‍ നിന്നും നവംബര്‍ 21, 28, ഡിസംബര്‍-5,12,19,26, ജനുവരി- 2,9,16,23,30 എന്നീ തീയതികളിലായി ആകെ 11 സര്‍വീസുകളാണ് ഉള്ളത്. രാത്രി 11 ന് വിജയപുരയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ മൂന്നാമത്തെ ദിവസം പുലര്‍ച്ചെ 2.20 ന് കോട്ടയത്തേക്ക് എത്തിച്ചേരും.

കോട്ടയത്തു നിന്നും വിജയപുരയിലേക്ക് നവംബര്‍ 23,30, ഡിസംബര്‍-7,14,21,28, ജനുവരി- 4,11,18,25 എന്നിങ്ങനെ ആകെ 11 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തുനിന്നും എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് 3.30 നാണ് ട്രെയിന്‍ പുറപ്പെടുന്നത്. പിറ്റേ ദിവസം രാത്രി 8.30 ഓടെ വിജയപുരയില്‍ എത്തിച്ചേരും.

സ്റ്റോപ്പുകള്‍: വിജയപുര – കോട്ടയം-ട്രെയിന്‍ നമ്പര്‍-07385

വിജയപുര (11.00 PM), ബസവന്‍ ബാഗേവാഡി റോഡ് (11.36/11.37 PM), അല്‍മാട്ടി (11.57/11.58 PM), ബാഗല്‍കോട്ട് (12.50/12.52 AM), ബദാമി (01.14/01.15 AM),  ഹോളെ ആലൂര്‍ (01.35/01.30 AM. 20.00), ഗദഗ് (02.55/03.00 AM) എസ്എസ്എസ് ഹുബ്ബള്ളി (05.00/05.10 AM), റാണിബെന്നൂര്‍ (07.07/07.08 AM), ഹരിഹര്‍ (07.29/07.30 AM), ദാവന്‍ഗെരെ (07.43/07.45 AM), ബിരൂര്‍ (09.10/09.12 AM), ബിറൂർ (09.10/09.12 AM), അരസിക്കെരെ (09.35/09.40 തിപ്റ്റൂര്‍ (10.26/10.27 AM), തുമകുരു (11.30/11.32 AM), യെലഹങ്ക (01.30/02.00 PM), കൃഷ്ണരാജപുരം (02.23/02.25 PM), ബംഗാരപേട്ട് (03.13/03.15 PM), സേലം (22 PM/05.5. 06.20/06.25 PM), തിരുപ്പൂര്‍ (06.58/07.00 PM), കോയമ്പത്തൂര്‍ (08.07/08.10 PM), പാലക്കാട് (09.35/09.40 PM), തൃശൂര്‍ (11.22/11.25 PM), എറണാകുളം ടൗണ്‍ (12.40/12.45 AM), കോട്ടയം (02.20 AM)

കോട്ടയം- വിജയപുര-ട്രെയിന്‍ നമ്പര്‍-07386

കോട്ടയം (3.30 PM), എറണാകുളം ടൗണ്‍ (05.10/05.15 PM), തൃശൂര്‍ (06.27/06.30 PM), പാലക്കാട് (09.37/09.40 PM), കോയമ്പത്തൂര്‍ (11.17/11.20 PM), തിരുപ്പൂര്‍ (12.03/12.05 AM), ഈറോഡ് (12.50/12.55 AM), സേലം (01.47/01.50 AM), ബംഗാരപേട്ട് (04.40/04.42 AM), കൃഷ്ണരാജപുരം (05.38/05.40 AM), യെലഹങ്ക (06.55/07.00 AM), തുമകുരു (08.10/08.51. AM), അരസികെരെ (10.15/10.20 AM), ബീരൂര്‍ (11.05/11.07 AM), ദാവന്‍ഗെരെ (12.25/12.27 PM), ഹരിഹര്‍ (12.39/12.40 PM), റാണിബെന്നൂര്‍ (01.00/01.01 PM), എസ്എസ്എസ് ഹുബ്ബള്ളി (02.50/03.00 PM), ഗദഗ് (04.15/04.20 PM), ഹോളെ ആലൂര്‍ (05.07/05.08 PM), ബദാമി (05.27/05.28 PM), ബാഗല്‍കോട്ട് (06.00/06.02 PM), അല്‍മാട്ടി (06.42/06.43 PM), ബസവന്‍ ബാഗേവാടി റോഡ്/07.09/07.10 PM), വിജയപുര (8.30 PM.)

ഒരു എ/സി ടു ടയര്‍, രണ്ട് എ/സി ത്രീ ടയര്‍, പത്ത് സ്ലീപ്പര്‍ ക്ലാസ്, രണ്ട് സെക്കന്‍ഡ് ക്ലാസ് കം ലഗേജ് & ബ്രേക്ക് വാന്‍/ ഡിസേബിള്‍ഡ് ഫ്രണ്ട്ലി കംപാര്‍ട്ട്മെന്റ് എന്നിങ്ങനെ ആകെ പതിനഞ്ച് കോച്ചുകളാണ് ഈ ട്രെയിനുകളില്‍ ഉണ്ടാവുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.