ഹെൽമെറ്റ് ധരിച്ചില്ല; ആശുപത്രിയിലേക്ക് പോയ ദമ്പതികളെ മണിക്കൂറുകളോളം വഴി തടഞ്ഞ് പോലീസ്

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കു പോയ ദമ്പതികളെ മണിക്കൂറുകളോളം വഴിയിൽ തടഞ്ഞു നിർത്തി പോലീസ്. ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താലാണ് ഇവരെ വഴി തടഞ്ഞത്.
ദമ്പതികൾ പിഴ അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, പിഴ അടക്കാനുള്ള തുക കൈവശമില്ലെന്ന് ദമ്പതികൾ അറിയിക്കുകയായിരുന്നു. കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് ദമ്പതികൾ അപേക്ഷിച്ചിട്ടും പോലീസ് ഇവരെ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു.
മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ പിതാവ് തന്‍റെ സുഹൃത്തിന്‍റെ പക്കൽ നിന്നും പണവുമായെത്തി പിഴയടച്ച ശേഷമാണ് പോലീസ് ഇവർക്ക് ബൈക്ക് കൈമാറിയത്. സംഭവത്തെ അപലപിച്ച് മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. മനുഷ്യത്വം മരവിക്കുന്ന ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ച് വരുന്നതിൽ അദ്ദേഹം ആശങ്കയറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും പോലീസ് സംവിധാനം ജനസൗഹൃദമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.
Former #Karnataka CM HD Kumaraswamy has expressed his anger over the police who harassed a couple who were taking a sick child to the hospital on a bike in #Mandya district for not wearing helmet https://t.co/2tj8Unda2S
— Hindustan Times (@htTweets) November 5, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.